ഓഹരിവിപണി കുത്തനെ ഇടിഞ്ഞു; സെൻസെക്സ് 1,100 പോയിന്റ് തകര്‍ച്ചയിൽ

മുംബൈ: രാജ്യത്തെ ഓഹരി വിപണിയിൽ കനത്ത തകര്‍ച്ച. ധനനയ പ്രഖ്യാപനത്തിന് പിന്നാലെ സൂചികകൾ താഴേക്ക് പതിച്ചു. വിപണിയിൽ ദിവസം മുഴുവൻ കടുത്ത സമ്മര്‍ദ്ദം തുടരുന്ന സാഹചര്യവുമാണ്. ബി എസ്ഇ സെൻസെക്സ് 1,100 പോയിന്റിലധികം തകർച്ച നേരിട്ടു. എൻഎസ് ഇ നിഫ്റ്റി- 50 സൂചിക 1.5 ശതമാനത്തിലേറെ താഴേക്ക് പതിച്ചു.
ബുധനാഴ്ച റിസര്‍വ് ബാങ്ക് റിപോ നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5.50% ആയി ഉയര്‍ത്തിയിരുന്നു. ഇതോടൊപ്പം തന്നെ ധനനയ നിലപാടിലെ മാറ്റവും പ്രഖ്യാപിച്ചു. 'ന്യൂട്രൽ' എന്നതിൽ നിന്ന് 'കാലിബ്രേറ്റഡ് ടൈറ്റനിംഗ്' എന്ന നിലയിലേക്ക് മാറ്റി. പലിശ നിരക്ക് ഇനിയും ഉയരാം എന്ന സൂചനയാണ് ഇത് പുറത്തു വിട്ടത്.
വ്യാഴാഴ്ച ഉച്ചയോടെ സെൻസെക്സ് 1,032.99 പോയിന്റ് (1.42%) താഴ്ന്ന് 71,605.71 എന്ന നിലവാരത്തിലെത്തി. 72,668.00 എന്ന നിലവാരത്തിൽ വ്യാപാരം ആരംഭിച്ച സൂചിക intraday വ്യാപാരത്തിൽ 71,550.76 വരെ താഴേക്ക് പതിച്ചിരുന്നു. അതുപോലെ നിഫ്റ്റി 50 സൂചിക 342.20 പോയിന്റ് (1.51%) ഇടിഞ്ഞ് 22,260.85-ൽ എത്തി. 22,599.05-ൽ വ്യാപാരം തുടങ്ങിയ നിഫ്റ്റി intraday ലോ ആയ 22,228 വരെ താഴേക്ക് എത്തിയിരുന്നു.
ലാർജ് ക്യാപ് ഓഹരികൾക്ക് പുറമേ മിഡ്‌ക്യാപ്, സ്മോൾക്യാപ് മേഖലകളിലും സമഗ്രമായ വിൽപന സമ്മർദ്ദമാണ് ദൃശ്യമായത്. നിഫ്റ്റി 100 (1.69%), നിഫ്റ്റി 200 (1.76%), നിഫ്റ്റി 500 (1.81%) എന്നിവ താഴ്ന്നപ്പോൾ, നിഫ്റ്റി മിഡ്‌ക്യാപ് 50 സൂചിക 2.21%-ഉം മിഡ്‌ക്യാപ് 100 സൂചിക 2.01%-ഉം സ്മോൾക്യാപ് 100 സൂചിക 2.17%-ഉം ഇടിവ് നേരിട്ടു.
ക്രൂഡ് വിലയും ഉയരുന്നു
രൂപയുടെ നില പരിതാപകരം
അന്താരാഷ്ട്ര വിപണയിൽ ക്രൂഡ് ഓയിൽ വില കയറുകയാണ്. ബ്രെന്റ് ക്രൂഡ് 3.94% വർധിച്ച് ബാരലിന് 104.15 ഡോളറിലും WTI ക്രൂഡ് 3.89% വർധിച്ച് 91.71 ഡോളറിലും എത്തി നിൽക്കുന്നു. ഇത് പണപ്പെരുപ്പം കൂട്ടാനും കമ്പനികളുടെ ചെലവ് വര്‍ധിപ്പിക്കാനും ഇടയാക്കുന്നു. റിപ്പോ നിരക്ക് വര്‍ധിപ്പിച്ചത് കമ്പനികളുടെ വായ്പാ ബാധ്യതയും വര്‍ധിപ്പിച്ച സാഹചര്യം ഉണ്ടായി.
വിദേശ സ്ഥാപന നിക്ഷേപകർ തുടർച്ചയായി പണം പിൻവലിക്കുന്നത് ലാർജ് ക്യാപ് ഓഹരികളെ പ്രതികൂലമായി ബാധിച്ചു. ഇതോടൊപ്പം രൂപയുടെ മൂല്യ തകര്‍ച്ച സര്‍വ്വകാല റെക്കോര്‍ഡിലാണ്. ഡോളറിനെതിരെ ഇപ്പോഴത്തെ നില 96.76 രൂപ എന്ന ദയനീയ അവസ്ഥയിലാണ്.








0 comments