അരക്കിലോയിലേറെ എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ

നീലേശ്വരം: നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും അരക്കിലോയിലേറെ എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ. ഉപ്പള സോങ്കാൽ സ്വദേശികളായ അഹമ്മദ് ഇർഷാദ് (33), അബ്ദുൾ ഹമീദ് (30) എന്നിവരാണ് അറസ്റ്റിലായത്. മംഗള എക്സ്പ്രസിൽ വ്യാഴം ഉച്ചയ്ക്ക് നീലേശ്വരത്ത് ഇറങ്ങിയ പ്രതികളെ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
നീലേശ്വരം സിഐ പ്രശാന്തും ഹെഡ്ദുർഗ് സി ഐ കെ പി ഷൈനും സംഘവുമാണ് പ്രതികളെ പിടികൂടിയത്. പഞ്ചാബിൽ നിന്നും കടത്തിക്കൊണ്ടുവരുന്ന എംഡിഎംഎ ആണ് പിടികൂടിയത്. ഇവരുടെ രണ്ട് സഹായികളും വലയിലായതായി സൂചനയുണ്ട്.
എംഡിഎംഎ ഏറ്റുവാങ്ങാൻ നീലേശ്വരത്ത് കാത്തുനിന്ന രണ്ടുപേരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി പി നിഥിൻ രാജിന്റെ പ്രത്യേക നിർദേശപ്രകാരം കാഞ്ഞങ്ങാട് ഡി വൈ എസ് പി എം വി അനിൽകുമാറിന്റെ മേൽനോട്ടത്തിലാണ് മയക്കുമരുന്ന് വേട്ട.









0 comments