ad
Deshabhimani

യുക്രെയ്നിൽ ചരക്കുകപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യക്കാർക്കായി തെരച്ചില്‍

ukraine
വെബ് ഡെസ്ക്

Published on Jul 26, 2026, 03:27 PM | 1 min read

ന്യൂഡൽഹി : യുക്രെയ്നിൽ ഒഡെസ തീരത്ത് നാല് ഇന്ത്യക്കാർ സഞ്ചരിച്ച ചരക്കുകപ്പലിന് നേരെ ആക്രമണം. രണ്ട് പേർ സുരക്ഷിതരാണെന്നും മറ്റ് രണ്ട് പേർക്കുമായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാമെന്നും കീവിലെ ഇന്ത്യൻ എംബസി പ്രസ്താവനയിൽ അറിയിച്ചു.


എംവി എജിഎൻ രാ​ഗ്നർ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. റഷ്യ - യുക്രെയ്ൻ സംഘർഷം ശക്തമാകുന്നതിനിടെയാണ് കപ്പലിന് നേരെയുള്ള ആക്രമണം. കരിങ്കടൽ മേഖലയിൽ ഒരാഴ്ചക്കിടെ ആക്രമിക്കപ്പെട്ട രണ്ടാമത്തെ കപ്പലാണിത്. അതേസമയം, ആക്രമണത്തിന്റെ ഉറവിടത്തെക്കുറിച്ചോ കപ്പലിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരുടെ എണ്ണത്തെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതി​ഗതികൾ നിരീക്ഷിച്ച് വരികയാണെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും എംബസി അറിയിച്ചു.


കരിങ്കടൽ മേഖലയിൽ കപ്പലുകൾക്ക് നേരെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ, യുക്രെയ്നിലേക്ക് പോകുന്ന കപ്പലുകളിലെ ഇന്ത്യൻ നാവികർ ജാ​ഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home