Deshabhimani

നിയമസഭാ, ലോക്സഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്

ആറിടങ്ങളിൽ കൊട്ടിക്കലാശം: ഇനി പോളിങ് ബൂത്തിലേക്ക്; ഉറ്റുനോക്കി തമിഴ്നാട്

p sugandhi cpim

സിപിഐ എം സ്ഥാനാർഥി പി സുഗന്തിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ നിന്ന്. തമിഴ്നാട് സിപിഐ എം സംസ്ഥാന സെക്രട്ടറി പി ഷൺമുഖം സമീപം.

വെബ് ഡെസ്ക്

Published on Oct 04, 2026, 09:26 PM | 1 min read

ന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിൽ പ്രചാരണങ്ങൾക്ക് കൊട്ടിക്കലാശം. ഞായറാഴ്ച വൈകുന്നേരം 6ന് പ്രചാരണ പരിപാടികൾ ഔദ്യോഗികമായി അവസാനിച്ചു. തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ചൊവ്വാഴ്ചയാണ് ഈ ആറ് സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പ്. വെള്ളിയാഴ്ച വോട്ടെണ്ണൽ നടക്കും.


തമിഴ്‌നാട്ടിലെ മരുതാന്തകം, ധാരപുരം എന്നീ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെര‍ഞ്ഞെടുപ്പ്. എഐഎഡിഎംകെ നേതാക്കളായ കുമാരവേലും പി സത്യഭാമയും രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. പുതുച്ചേരിയിൽ തട്ടഞ്ചാവടിയിലാണ് ഉപതെരഞ്ഞെടുപ്പ്. തട്ടഞ്ചാവടി, മംഗലം എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ച് വിജയിച്ച് മുഖ്യമന്ത്രിയായ എൻ രംഗസ്വാമി തട്ടഞ്ചാവടിയിൽ രാജിവെച്ചതിന് തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.


പശ്ചിമ ബം​ഗാളിൽ രണ്ട് മണ്ഡലത്തിൽ ജയിച്ച മുഖ്യമന്ത്രി സുവേന്ദു അധികാരി രാജിവെച്ച നന്ദിഗ്രാമിലും ഹുമയൂൺ കബീർ രാജിവെച്ച റൊയ്ഗിനഗലുമാണ് തെരഞ്ഞെടുപ്പ്. അസമിൽ, പ്രദ്യുത് ബോർഡോലോയ് രാജിവെച്ച നഗോൺ ലോക്‌സഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടക്കും.


തമിഴ്നാട്ടിൽ ഇത്തവണ പോരാട്ടം കടുക്കും. ഭരണകക്ഷിയായ ടിവികെ, ഇടതുമുന്നണി, ഡിഎംകെ, എഐഎഡിഎംകെ, എൻടികെ എന്നിങ്ങനെ

അഞ്ച് കക്ഷികൾ തമ്മിലാണ് പ്രധാന മത്സരം. ഇടത് പാർടികൾ ഇത്തവണ സ്വതന്ത്രമായാണ് മത്സരിക്കുന്നത്.


മധുരാന്തകത്ത് പി സുഗന്തിയാണ് ഇടത് മുന്നണി സ്ഥാനാർഥി. മുൻ എഐഎഡിഎംകെ എംഎൽഎയും ടിവികെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ കെ മരഗതം കുമരവേലാണ് ടിവികെ സ്ഥാനാ‌ഥികൾ. ഡിഎംകെയിൽ നിന്ന് നിയമവിഭാഗം ഡെപ്യൂട്ടി സെക്രട്ടറി ഐ പരന്തമനും എഐഎഡിഎംകെയിൽ നിന്ന് മുൻ എംഎൽഎ കനിത സമ്പത്തുമാണ് സ്ഥാനാ‌ഥികൾ.


ധാരാപുരത്ത് ഇടതുപക്ഷ മുന്നണി സ്ഥാനാർഥിയായി സിപിഐ നേതാവ് പി ലക്ഷ്മണനാണ് മത്സരിക്കുന്നത്. മുൻ എഐഎഡിഎംകെ എംഎൽഎയും നിലവിൽ ടിവികെയുടെ തിരുപ്പൂർ സൗത്ത്-ഈസ്റ്റ് ജില്ലാ സെക്രട്ടറിയുമായ പി സത്യഭാമയാണ് ടിവികെ സ്ഥാനാർഥി. ഡിഎംകെയിൽ നിന്ന് എസ് സുഗന്യയും എഐഎഡിഎംകെയിൽ നിന്ന് കെ ഭാനുമതിയുമാണ് മത്സരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home