Deshabhimani

ഉപതെരഞ്ഞെടുപ്പ്: തമിഴ്നാട്ടില്‍ ടിവികെയ്ക്ക് ലീഡ്, അസമിലും ബംഗാളിലും ബിജെപി മുന്നില്‍

assam byelection
വെബ് ഡെസ്ക്

Published on Oct 09, 2026, 03:25 PM | 1 min read

ന്യൂഡൽഹി : അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭ മണ്ഡലത്തിലേക്കുമുള്ള വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ, തമിഴ്നാട്ടിൽ ഭരണകക്ഷിയായ തമിഴക വെട്രി കടകം മുന്നേറുന്നു. മധുരാന്തകത്ത് വിജയം ഉറപ്പിച്ച ടിവികെ, ധാരാപുരത്ത് ലീഡ് 8000 ആയി ഉയർത്തി. രണ്ടിടത്തും നിലവിൽ ഡിഎംകെയാണ് രണ്ടാം സ്ഥാനത്തുള്ളത്. പുതുച്ചേരിയിൽ എൻഡിഎയിലെ എൻആർ കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചു.


പശ്ചിമ ബം​ഗാളിലും അസമിലും ബിജെപിയാണ് മുന്നില്‍. അസമിലെ ന​ഗാവ് ലോക്സഭാ സീറ്റ് കോൺ​ഗ്രസിൽ നിന്നും ബിജെപി പിടിച്ചെടുത്തു. പശ്ചിമ ബം​ഗാളിലെ തെരഞ്ഞെടുപ്പ് നടന്ന രജിന​ഗർ, നന്ദി​ഗ്രാം മണ്ഡലങ്ങളിലും ബിജെപി മുന്നിട്ട് നിൽക്കുന്നു.

അസമിൽ 2024ൽ നഗാവ് ലോക്സഭാ സീറ്റിൽ രണ്ട് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് വിജയിച്ചത്. കോൺഗ്രസ് എംപി പ്രദ്യുത് ബർദലോയ് രാജിവെച്ച് ബിജെപിയിൽ ചേർന്നതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. പശ്ചിമബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരി 10,000ത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നന്ദിഗ്രാമിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ഭവാനിപൂരിലും ജയിച്ച സുവേന്ദു നന്ദിഗ്രാം ഒഴിഞ്ഞ സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home