ad
Deshabhimani

ആന്ധ്രയിൽ ബസും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചു; 10 പേര്‍ വെന്തുമരിച്ചു

andhra bus fire

വീഡിയോ സ്ക്രീൻഷോട്ട്

വെബ് ഡെസ്ക്

Published on Mar 26, 2026, 09:04 AM | 1 min read

ഈസ്റ്റ് ​ഗോദാവരി : ആന്ധ്ര പ്രദേശിൽ ബസും ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് ദാരുണാന്ത്യം. ഇരുപതോളം പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ 6ഓടെ മർകപുരം ജില്ലയിലാണ് അപകടമുണ്ടായത്. ചരൽ നിറച്ച് വരികയായിരുന്ന ടിപ്പറുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. തെലങ്കാനയിലെ നിർമലിൽ നിന്ന് നെല്ലൂരിലേക്ക് പോകുകയായിരുന്ന ഹരികൃഷ്ണ ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും തീപിടിച്ചു.


പൊള്ളലേറ്റാണ് 10 പേരും മരിച്ചത്. പരിക്കേറ്റവരിൽ പലരുടെയും നില ​ഗുരുതരമാണെന്നാണ് വിവരം. ഇവർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.


സംഭവത്തിന്റെ പൂർണ്ണ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മർകപുരം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി) നാഗരാജു പറഞ്ഞു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തീപിടിച്ച് കത്തിയമർന്ന ബസിൽ ഇനിയും മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home