ഒടുവിൽ കെജ്‌രിവാളിന് ബംഗ്ലാവ്

ന്യൂഡൽഹി
നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ബംഗ്ലാവ് അനുവദിച്ച് കേന്ദ്രസർക്കാർ. എഎപി ദേശീയ കൺവീനർ എന്ന നിലയിൽ 95, ലോധി എസ്റ്റേറ്റിൽ ടൈപ്പ് 7 ബംഗ്ലാവാണ് അനുവദിച്ചത്. പഞ്ചാബിൽനിന്നുള്ള എഎപി രാജ്യസഭ എംപിയായ അശോക് മിത്തലിന് അനുവദിച്ച വസതിയിലാണ് ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചശേഷം കെജ്‌രിവാൾ താമസിച്ചിരുന്നത്.
രാജ്യതലസ്ഥാനത്ത് ഉചിതമായ താമസസൗകര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാളിനുവേണ്ടി എഎപി കോടതിയെ സമീപിച്ചിരുന്നു. വീട് അനുവദിക്കാൻ വൈകിയ കേന്ദ്രസർക്കാർ നടപടിയെ ഡൽഹി ഹൈക്കോടതി ശാസിച്ചു. തുടർന്നാണ് സർക്കാരിന്റെ തീരുമാനം. നാല് കിടപ്പുമുറിയും ഹാളും ഓഫീസും വലിയ മുറ്റവുമുള്ളതാണ് ടൈപ്പ് 7 ബംഗ്ലാവ്.









0 comments