പുഷ്‌കർ മേളയിലെ ആ ഭീമൻ പോത്ത് ചത്തു; ഉടമക്കെതിരെ വ്യാപക വിമർശം

ജയ്പൂർ: രാജസ്ഥാനിൽ നടക്കുന്ന പുഷ്‌കർ മേളയിലെ താരമായിരുന്ന പോത്തിന് ദാരുണാന്ത്യം.പോത്തിന്റെ ആരോഗ്യനില മോശമായെന്ന് അറിഞ്ഞ് വെറ്റിനറി വിദഗ്ധർ അടക്കം സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും അമിതഭാരമുള്ള പോത്തിനെ എഴുന്നേൽപ്പിക്കാൻ കഴിയാതെ വരികയായിരുന്നു.
നിലത്ത് വീണ് കിടക്കുന്ന പോത്തിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. പോത്തിനെ ഇൻഷുറൻസ് അടക്കം ലക്ഷ്യമിട്ട് കെയർ ടേക്കർമാർ വിഷം നൽകിയെന്നതടക്കം ആരോപണമാണ് ഉയരുന്നത്.ലോകത്തിലെ തന്നെ ഏറ്റവും വലിയ കന്നുകാലി മേളയാണ് പുഷ്കറിൽ നടക്കുന്നത്.
പുഷ്കർ മൃഗമേളയിൽ ദിവസവും ആയിരക്കണക്കിന് സന്ദർശകരെ ആകർഷിച്ചിരുന്ന ഒന്നായിരുന്നു ഈ പോത്ത്.അനാവശ്യമായ ഹോർമോണുകളും ആൻറി ബയോട്ടിക്കുകളും ഗ്രോത്ത് ഹോർമോണുകളുമാണ് പോത്തിന്റെ അകാല മരണത്തിന് കാരണമായതെന്നാണ് വ്യാപകമാവുന്ന വിമർശനം. ബിസിനസ് എന്ന പേരിൽ മൃഗത്തിനോട് ക്രൂരത കാണിക്കുന്നുവെന്നാണ് ഉയരുന്ന വിമർശനം.പോത്തിന്റെ ആരോഗ്യം പെട്ടന്ന് മോശമായെന്നാണ് അധികൃതർ വിശദമാക്കുന്നത്.










0 comments