ജമ്മു കശ്‌മീരിൽ ഗ്രാമീണര്‍ക്ക് ആയുധപരിശീലനം

bsf training

സുന്ദര്‍ബനി സെക്‍ടറില്‍ ഗ്രാമീണര്‍ക്ക് പരിശീലനം നല്‍കുന്ന ബിഎസ്എഫ് സേനാംഗങ്ങള്‍

വെബ് ഡെസ്ക്

Published on Jun 10, 2025, 12:01 AM | 1 min read

ശ്രീന​ഗര്‍: ജമ്മു കശ്‍മീരിലെ അതിര്‍ത്തി മേഖലകളിൽ സുരക്ഷ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട്‌ ​ഗ്രാമീണര്‍ക്ക് തോക്ക് കൈകാര്യം ചെയ്യുന്നതിലടക്കം പരിശീലനം നല്‍കുന്നു. സൈന്യത്തിന്റെയും ബിഎസ്‍എഫിന്റെയും നേതൃത്വത്തിലാണ് പരിശീലനം. കരസേനയുടെ ടൈ​ഗര്‍ ഡിവിഷന്റെ നേതൃത്വത്തിൽ ജമ്മു സുഞ്ജുവാനിലെ പൊലീസ് ഫയറിങ് റേഞ്ചിൽ 100 പേര്‍ക്ക് പരിശീലനം തുടരുകയാണ്. അഖ്നൂര്‍, അര്‍നിയ മേഖലകളില്‍ ബിഎസ്‌എഫ് നാട്ടുകാര്‍ക്ക് പരിശീലനം നൽകി. വെടിയുതിര്‍ക്കൽ, ആയുധം കൈകാര്യം ചെയ്യൽ എന്നിവ പരീശീലിപ്പിച്ച് വില്ലേജ് ഡിഫന്‍സ് ​ഗാര്‍ഡ് സജ്ജമാക്കുകയാണ് ലക്ഷ്യം.



deshabhimani section

Related News

View More
0 comments
Sort by

Home