Deshabhimani

print edition മോദി സർക്കാരിനെതിരെ വീണ്ടും സമരമുഖം തുറക്കണം: 
ബൃന്ദ കാരാട്ട്‌

Brinda Karat.jpg
വെബ് ഡെസ്ക്

Published on Nov 16, 2026, 12:48 AM | 1 min read

നൽഗൊണ്ട: കർഷകരുടെ ഐതിഹാസിക സമരത്തെ തുടർന്ന്‌ മൂന്ന്‌ കർഷകദ്രോഹ നിയമങ്ങൾ ചവറ്റുകൊട്ടയിൽ എറിയേണ്ടിവന്നിട്ടും മോദി സർക്കാർ പാഠം പഠിച്ചിട്ടില്ലെന്നും വീണ്ടും സമരമുഖം തുറക്കേണ്ട സാഹചര്യമാണെന്നും കിസാൻസഭയുടെ മഹാറാലി ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ സിപിഐ എം മുതിർന്ന നേതാവ്‌ ബൃന്ദ കാരാട്ട്‌ പറഞ്ഞു. കർഷകദ്രോഹ നയങ്ങൾ പലരൂപത്തിൽ സർക്കാർ തുടരുകയാണ്‌. വൻകിട കോർപ്പറേറ്റുകളെയും അഗ്രോബിസിനസ്‌ ഗ്രൂപ്പുകളെയും സഹായിക്കുന്നതിനായി കർഷകരുടെ സബ്‌സിഡികളും മറ്റും ഇല്ലാതാക്കുകയാണ്‌.


അമേരിക്കയടക്കം വിവിധ രാജ്യങ്ങളുമായി സ്വതന്ത്രവ്യാപാര കരാറുകൾ ഒപ്പുവയ്‌ക്കുന്നത്‌ കാർഷിക മേഖലയെ നാശത്തിലേക്ക്‌ തള്ളിവിടും. കോർപ്പറേറ്റ്‌ അനുകൂല നിയമങ്ങൾ ഏകപക്ഷീയമായി പാസാക്കി കർഷകരെ ദ്രോഹിക്കാൻ മോദി സർക്കാർ ശ്രമിച്ചപ്പോൾ സംഘടനകളെ ഒന്നിച്ചുചേർത്ത്‌ സംയുക്ത കിസാൻമോർച്ച രൂപീകരിച്ച്‌ ഐതിഹാസിക സമരത്തിന്‌ തുടക്കമിട്ടത്‌ കിസാൻസഭയാണ്‌. ആ സമരത്തിന്‌ മുന്നിൽ സർക്കാരിന്‌ മുട്ടുമടക്കേണ്ടി വന്നു. എന്നാൽ അതിൽനിന്നും പാഠം പഠിക്കാതെയാണ്‌ സർക്കാരിന്റെ പുതിയ നീക്കങ്ങൾ. വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങാൻ കർഷകർ നിർബന്ധിതരായിരിക്കുകയാണ്‌.

രാജ്യത്ത്‌ 88 ശതമാനം പേരും അഞ്ചേക്കറിൽ താഴെ മാത്രം ഭൂമിയുള്ള ഇടത്തരം– ദരിദ്ര കർഷകരാണ്‌. ഇവരുടെ ഭൂമിയിലേക്ക്‌ കൂടി കോർപ്പറേറ്റുകൾക്ക്‌ കടന്നുകയറാൻ അവസരമൊരുക്കാനാണ്‌ ശ്രമം.


മിനിമം താങ്ങുവില നൽകാതെ കർഷകരെ ദ്രോഹിക്കുകയാണ്‌. വനിതാകർഷകരെ ‍ഇപ്പോഴും സർക്കാർ പരിഗണിക്കുന്നില്ല. അവരെ വരുമാനമില്ലാത്ത ഗാർഹിക ജീവനക്കാരായി മാത്രമായാണ്‌ പരിഗണിക്കുന്നത്‌. ഇത്തരം വിഷയങ്ങൾ കൂടി കിസാൻസഭ ഏറ്റെടുക്കണമെന്നും ആദിവാസികളുടെ ഭൂമി കവരുന്നത്‌ ചെറുക്കണമെന്നും ബൃന്ദ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Sunny Joseph

03

print edition ചോദ്യങ്ങളുമായി 
റെഗുലേറ്ററി കമീഷൻ
satheesan

04

print edition അനുമതിയായ പദ്ധതിഫണ്ട്‌ പാഴാക്കി: പൂർത്തിയായതിന്റെ വിഹിതവും നഷ്‌ടമാകും
അമ്മിണിയുടെ മൃതദേഹം സംസ്‌കാരത്തിനായി മുളയിൽകെട്ടി ബന്ധുക്കൾ ചുമന്നുകൊണ്ടുപോകുന്നു

05

print edition ആംബുലൻസിൽ കയറ്റിയില്ല: ആദിവാസി സ്‌ത്രീയുടെ മൃതദേഹം ചുമന്നത്‌ രണ്ടുകിലോമീറ്റർ
sabarimala

06

print edition ശബരിമല തീർഥാടനത്തിന്‌ ഇന്ന്‌ തുടക്കം: എങ്ങുമെത്താതെ ഏകോപനം
deshabhimani section

Recommended

Deshabhimani
Home