സഫാരിക്കിടെ പുലിയുടെ നഖം കൊണ്ടു; ബംഗളൂരുവിൽ 12കാരന് പരിക്ക്

ബംഗളൂരൂ : ബംഗളൂരുവിൽ സഫാരിക്കിടെ പുലിയുടെ ആക്രമണത്തിൽ 12കാരന് പരിക്ക്. തെക്കൻ ബെംഗളൂരുവിലെ ബന്നാർഘട്ട ദേശീയോദ്യാനത്തിനുള്ളിൽ (ബിബിപി) സഫാരി നടത്തുന്നതിനിടെയാണ് സംഭവം. വിനോദസഞ്ചാരികൾ സഫാരി നടത്തുന്നതിനിടെ പുള്ളിപ്പുലി വാഹനത്തിനടുത്തേക്ക് എത്തുകയായിരുന്നു. വാഹനത്തിനുള്ളിലേക്ക് കയറാൻ ശ്രമിച്ച പുലിയുടെ നഖം കൊണ്ട് 12കാരന്റെ കൈക്ക് പരിക്കേറ്റു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഷ്ഡ് നോൺ-എസി സഫാരി ബസിലാണ് കുട്ടി യാത്ര ചെയ്തിരുന്നത്. കുട്ടിയുടെ കൈ പുറത്തേക്ക് കിടക്കുകയായിരുന്നുവെന്നും പരിക്ക് ഗുരുതരമല്ലെന്നുമാണ് അധികൃതർ പറയുന്നത്. ബിഎൻപി മാനേജ്‌മെന്റിനെതിരെ മെഡിക്കോ-ലീഗൽ കേസ് രജിസ്റ്റർ ചെയ്തു.
ക്യാമറ സ്ലോട്ടുകൾ ഉൾപ്പെടെ ബസുകളുടെ ജനാലകൾ മെഷ് കൊണ്ട് മൂടുന്നതിനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ബിബിപി എക്സിക്യൂട്ടീവ് ഡയറക്ടർ എവി സൂര്യ സെൻ പറഞ്ഞു. എസി അല്ലാത്ത സഫാരി ബസുകൾ ഓടിക്കുന്ന ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.









0 comments