ad
Deshabhimani

ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാക്രമക്കേടും; പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയെ നിയമിച്ച് ബോംബൈ ഹൈക്കോടതി

Bombay High Court.jpg
വെബ് ഡെസ്ക്

Published on Jul 24, 2026, 07:47 PM | 1 min read

മുംബൈ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെയും പരീക്ഷാക്രമക്കേടുകളെയും സംബന്ധിക്കുന്ന ഹർജികൾ പരിഗണിക്കാനായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയെ നിയമിച്ച് ബോംബൈ ഹൈക്കോടതി. മഹാരാഷ്ട്രയിലെ ഔറംഗാബാദ്, നാഗ്പൂർ എന്നീ ജില്ലകളിലാണ് പ്രത്യേക കോടതിയെ ചുമതലപ്പെടുത്തിയത്.


ചോദ്യപേപ്പർ ചോർച്ച ഹർജികൾ പരിഗണിക്കാൻ പ്രത്യേക കോടതികളെ നിയോഗിക്കുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞിരുന്നു. എന്നാൽ വിദ്യാർഥിപ്രക്ഷോഭത്തിന് നേരെയുള്ള പൊലീസ് നടപടിക്കെതിരെയുള്ള ഹർജി കേൾക്കാൻ പോലും സുപ്രീംകോടതി തയാറായില്ല.


വിദ്യാർത്ഥികളെ പൊലീസ് ആക്രമിക്കുന്ന വീഡിയോ കാണാൻ തങ്ങൾക്ക് സമയമില്ലെന്നാണ് കോടതി പറഞ്ഞത്. ഇതിനുപുറമെ, പൊതുപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും കൃത്രിമത്വവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകൾ മാത്രം കേൾക്കുന്നതിനായി റൗസ് അവന്യൂ കോടതികളിൽ പ്രത്യേക ജഡ്ജിയായി ജഡ്ജി അനു ഗ്രോവർ ബാലിഗയെ ഡൽഹി ഹൈക്കോടതി ചുമതലപ്പെടുത്തി.


അതേസമയം, ഡൽഹിയിൽ സമരം 35-ാം ദിവസത്തിലേക്കെത്തുമ്പോഴും ജന്തർ മന്തറിലേക്കുള്ള യുവാക്കളുടെ ഒഴുക്കിന് യാതൊരു കുറവുമില്ല. ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രക്ഷോഭകർ പറയുമ്പോൾ നിർണായകമാകുക നാളെ നടക്കാനിരിക്കുന്ന മൂന്നാം വട്ട ചർച്ചയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home