കോയമ്പത്തൂരില്‍ കാണാതായ പത്ത് വയസുകാരിയുടെ മൃതദേഹം കുളത്തിൽ; പീഡനത്തിനിരയായെന്ന് സംശയം

പ്രതീകാത്മക ചിത്രം
ചെന്നൈ : കോയമ്പത്തൂർ ജില്ലയിലെ കണ്ണമ്പാളയം ഗ്രാമത്തിൽ നിന്ന് കാണാതായ 10 വയസുകാരിയുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി. കണ്ണമ്പാളയത്ത് തന്നെയുള്ള കുളത്തിൽ നിന്നാണ് വെള്ളിയാഴ്ച വൈകുന്നേരം മൃതദേഹം കണ്ടെത്തിയത്.
കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് സംശയമുള്ളതായി പൊലീസ് അറിയിച്ചു. വ്യാഴാഴ്ചയാണ് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത്. നാലാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി സുലൂർ താലൂക്കിലെ പല്ലപാളയം ഭാരതിപുരത്ത് മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്.
കുട്ടിയെ കാണാതായതോടെ കുടുംബക്കാരും നാട്ടുകാരും ഗ്രാമം മുഴുവൻ തെരച്ചിൽ ആരംഭിച്ചിരുന്നു. പിന്നീടാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് വെള്ളിയാഴ്ച കുട്ടിയുടെ വീട്ടിൽ നിന്നും 1.5 കിലോമീറ്റർ അകലെയുള്ള കുളത്തിൽ നിന്ന് സമീപവാസിയാണ് കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടത്. മൃതദേഹം പൊലീസ് എത്തി പുറത്തെടുത്ത ശേഷം പോസ്റ്റ്മോർട്ടത്തിനയച്ചു. സംഭവത്തിൽ സംശമുള്ള രണ്ട് വ്യക്തികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.










0 comments