രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളിൽ മുൻകരുതലിന്റെ ഭാഗമായി ബ്ലാക്ക്‌ഔട്ട് പ്രഖ്യാപിച്ചു

File Photo
ജയ്‌പൂർ: പാകിസ്താനുമായി അതിർത്തി പങ്കിടുന്ന ജയ്സാൽമീർ, ബാർമാർ എന്നിവിടങ്ങളിൽ ഞായറാഴ്‌ച രാത്രി മുൻകരുതലിന്റെ ഭാഗമായി ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. നാലുദിവസമായി പാകിസ്ഥാൻ ഇന്ത്യക്കുമേൽ നടത്തിയ ആക്രമണത്തിന് ശേഷം വെടിനിർത്തൽ കരാറിൽ ഏർപ്പെടാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു. എന്നാൽ ശനിയാഴ്ചയും പാകിസ്ഥാൻ കരാർ ലംഘിച്ചതിനെ തുടർന്നാണ് രാജസ്ഥാനിലെ അതിർത്തി പ്രദേശങ്ങളിൽ ബ്ലാക്ഔട്ട് പ്രഖ്യാപിച്ചത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ കനത്ത ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ബ്ലാക്ക്ഔട്ടിന് ശേഷം ഞായറാഴ്ച ആകാശത്ത് ചുവന്നവെളിച്ചം കണ്ടെന്നും ഇത് ഡ്രോണുകൾ ആകാമെന്നും സ്ഥീരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്. ഇതിനാൽ തന്നെ ഈയിടങ്ങളിൽ സുരക്ഷാ കർശനമാക്കി.
ഞായറാഴ്ച പകൽ സ്ഥിതിഗതികൾ ശാന്തമായതോടെ ഞായറാഴ്ച ജയ്സാൽമീറിൽ കടകൾ തുറന്നിരുന്നു. നോർത്ത് വെസ്റ്റേൺ റെയിൽവേയും ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിച്ചു. അധികാരികളോട് കനത്ത ജാഗ്രത തുടരണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്.









0 comments