Deshabhimani

print edition യുപിയിൽ യുവാവിന്റെ മുഖം 
റോഡിൽ ഉരച്ച്‌ ബിജെപി നേതാവ്‌ ; പൊലീസ്‌ നോക്കിനിന്നു

bjp worker vikul chaprana arrested
വെബ് ഡെസ്ക്

Published on Oct 23, 2025, 03:15 AM | 1 min read


ന്യൂ‍ഡൽഹി

ഉത്തർപ്രദേശിൽ പൊലീസിനെ നോക്കുകുത്തിയാക്കി ബിജെപി നേതാവിന്റെ ഗുണ്ടായിസം. ഉ‍ൗർജ സഹമന്ത്രി സോമേന്ദ്ര ടോമറിന്റെ ഓഫീസിലുള്ള പാർക്കിങ്ങിനെ ചൊല്ലി ബിജെപി കിസാൻ മോർച്ച നേതാവ്‌ വികുൽ ഛപ്രാന രണ്ട്‌ യുവാക്കളെ ആക്രമിക്കുകയും അവരുടെ കാറിന്റെ ചില്ലുകൾ തകർക്കുകയുംചെയ്‌തു. ഇതിൽ ഒരു യുവാവിനെ പിടികൂടി മുഖം റോഡിൽ ഉരയ്‌ക്കുകയായിരുന്നു. ഇയാളെക്കൊണ്ട്‌ കൈകൂപ്പി മാപ്പ്‌ പറയിപ്പിക്കുകയും ചെയ്‌തു. സ്ഥലത്തുണ്ടായിരുന്ന പൊലീസ്‌ കണ്ടുനിന്നതല്ലാതെ ഇടപെട്ടില്ല.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home