ad
Deshabhimani

print edition എംപിമാരെ ചാക്കിട്ട്‌പിടിക്കുന്നത്‌ ഭരണഘടന തകർക്കാൻ

BJP.jpg
വെബ് ഡെസ്ക്

Published on Jun 16, 2026, 12:00 AM | 1 min read

ന്യൂഡൽഹി: ​പ്രതിപക്ഷ പാർടികളെ പിളർത്തി പാർലമെന്റിൽ അംഗബലം കൂട്ടാനുള്ള ബിജെപിനീക്കം ഭരണഘടനയെ അട്ടിമറിക്കാനുള്ള നിയമം പാസാക്കിയെടുക്കാന്‍. ബിജെപിക്ക്‌ അധികാരം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ തട്ടിക്കൂട്ടിയ ‘ഒറ്റ തെരഞ്ഞെടുപ്പ്‌’ ബിൽ, മണ്ഡല പുനഃനിർണയ ബിൽ തുടങ്ങിയവ പാസാക്കാൻ ഏത്‌ അടവും പയറ്റാനാണ്‌ തീരുമാനം.


പണവും അധികാരവും വാഗ്‌ദാനം ചെയ്‌തും കേന്ദ്രഏജൻസികളെ ഉപയോഗിച്ച്‌ വിരട്ടിയും എംപിമാരെ തട്ടിയെടുക്കുകയാണ്‌ ബിജെപി.

എഎപി, തൃണമൂൽ കോൺഗ്രസ്‌ പാർടികളെ പിളർത്തി വിമത എംപിമാരെ പ്രത്യേക ബ്ലോക്കാക്കി എൻഡിഎയ്‌ക്ക്‌ പിന്തുണ ഉറപ്പാക്കി. മഹാരാഷ്ട്രയിൽ ശിവസേന ഉദ്ധവ്‌ താക്കറേ വിഭാഗത്തെ പിളർത്താനുള്ള നീക്കം സജീവം. കോൺഗ്രസിലെയും സമാജ്‌വാദി പാർടിയിലെയും ആർജെഡിയിലെയും നിരവധി എംപിമാരെയും ബിജെപി ഉന്നമിടുന്നു.


‘ഓപറേഷൻ ലോട്ടസ്‌’, ‘ഓപറേഷൻ ടൈഗർ ’ തുടങ്ങിയ പേരുകളിട്ട്‌ വിളിക്കുന്ന ജനാധിപത്യവിരുദ്ധ നടപടികളെ ബിജെപി അനുകൂല മാധ്യമങ്ങൾ മോദിയുടെയും അമിത്‌ഷായുടെയും ‘ചാണക്യതന്ത്രം’ എന്ന്‌ വിശേഷിപ്പിക്കുന്നു. എന്നാൽ, അധികാരത്തിലുള്ള പാർടി ഇത്രയും ഹീനമായ അടവ്‌ പയറ്റുന്പോൾ ജനാധിപത്യത്തിന്റെ പ്രസക്തി നഷ്ടപ്പെടുകയാണ്.


ഭരണഘടനയുടെ 368–ാം അനുച്ഛേദപ്രകാരം ഭരണഘടനാഭേദഗതികൾ പാസാക്കണമെങ്കിലും ഇരുസഭകളിലും മൂന്നിൽ രണ്ട്‌ ഭൂരിപക്ഷം ആവശ്യമുണ്ട്‌. വനിതാസംവരണത്തിന്റെ മറവിൽ തികച്ചും ഏകപക്ഷീയമായ രീതിയിൽ മണ്ഡല പുനഃനിർണയം നടത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം ലോക്‌സഭയിൽ മൂന്നിൽ രണ്ട്‌ ഭൂരിപക്ഷം ഇല്ലാത്തതിനെ തുടർന്ന്‌ പരാജയപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home