ഇടുക്കിയിൽ 45കാരന് വെട്ടേറ്റു; അയൽവാസി കസ്റ്റഡിയിലെന്ന് സൂചന

ഇടുക്കി: ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടുമ്പൻചോല സ്വദേശിയായ മണികണ്ഠനാണ് (45) ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.
ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. അയൽവാസിയായ വ്യക്തിയാണ് തന്നെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം റോഡിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞതെന്ന് മണികണ്ഠൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ആക്രമണത്തിൽ മണികണ്ഠന്റെ ഇടതുകൈയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അക്രമത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.










0 comments