ലൗജിഹാദില്‍പ്പെട്ട പെൺമക്കള്‍ക്ക് വിഷംകൊടുക്കണമെന്ന് ബിജെപി എംഎല്‍എ

ഹൈദരാബാദ്
നിങ്ങളുടെ മകൾ ലൗജിഹാദില്‍പ്പെട്ട് സ്വന്തം മതത്തിലേക്ക് തിരിച്ചുവരാൻ തയ്യാറായില്ലെങ്കിൽ വിഷംകൊടുക്കണമെന്ന് ബിജെപി എംഎല്‍എ ടി രാജാ സിങ്. ഹൈദരാബാദിലെ ഗോഷാമഹലിൽനിന്നുള്ള എംഎല്‍എയായ ടി രാജാ സിങ്ങിന്റെ പരാമർശം വിവാദങ്ങൾക്ക് വഴിയൊരുക്കി. കഴിഞ്ഞയാഴ്ച മധ്യപ്രദേശിൽ ദസറ ആഘോഷത്തിനിടെ നടന്ന പൊതുപരിപാടിയിലാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ രാജാ സിങ് വിവാദപരാമർശം നടത്തിയത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ ശനിയാഴ്ച പൊലീസ് കേസെടുത്തു. മുമ്പ് പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് ഇയാളെ അറസ്റ്റു ചെയ്തിരുന്നു.










0 comments