അസമില്‍ മുസ്ലിംവിദ്വേഷ വീഡിയോ പ്രചരിപ്പിച്ച് ബിജെപി

ബിജെപി പുറത്തുവിട്ട എഐ വീഡിയോയിൽ നിന്നുള്ള ദൃശ്യം
ന്യൂഡല്‍ഹി
നിയമസഭാ തെരഞ്ഞെടുപ്പിൽ മുതലെടുപ്പ് ലക്ഷ്യമിട്ട് മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷ എഐ വീഡിയോയുമായി അസം ബിജെപി. ബിജെപിയില്ലെങ്കിൽ അസം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാകുമെന്ന് അവകാശപ്പെടുന്ന വീഡിയോ വോട്ട് ശ്രദ്ധയോടെ വേണമെന്നും ആഹ്വാനംചെയ്യുന്നു. "ബിജെപിയില്ലാത്ത അസം' എന്ന പേരിൽ അസം ബിജെപിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.
മുസ്ലിങ്ങളെ നിയവിരുദ്ധ കുടിയേറ്റക്കാരായും സര്‍ക്കാര്‍ ഭൂമി കൈയേറുന്നവരായും വീഡിയോയിൽ ചിത്രീകരിക്കുന്നു. പാക് ബന്ധമുള്ള പാര്‍ടിയായി കോൺഗ്രസിനെ സൂചിപ്പിക്കുന്നു. തേയില തോട്ടങ്ങളും വിമാനത്താവളവും പാര്‍ക്കും സ്റ്റേഡിയവുമെല്ലാം മുസ്ലിങ്ങള്‍ കൈയടക്കുന്നതായും ബീഫ് നിയമവിധേയമാക്കുന്നതായും കാണിക്കുന്നു. 90 ശതമാനം മുസ്ലിം ജനസംഖ്യയുള്ള സംസ്ഥാനമായി അസം മാറുമെന്നും ചിത്രീകരിക്കുന്നു. സെപ്തംബര്‍ 15നാണ് വീഡിയോ പുറത്തുവിട്ടത്. വ്യാപക വിമര്‍ശം ഉയര്‍ന്നെങ്കിലും വീഡിയോ പിൻവലിക്കാൻ ബിജെപി തയ്യാറല്ല.









0 comments