print edition കൊൽക്കത്തയിൽ റോഡുകളുടെ പേര് മാറ്റാൻ ബിജെപി സർക്കാർ

കൊൽക്കത്ത: പതിറ്റാണ്ടുകളായി കൊൽക്കത്തയുടെ രാഷ്‌ട്രീയ–സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗമായ റോഡുകളുടെയും പാലങ്ങളുടെയും പേരുകൾ മാറ്റാൻ ബിജെപി സർക്കാർ. കൊൽക്കത്തയിലെ ലെനിൻ സരണി, കാൾ മാർക്‌സ് സരണി, ഹോചിമിൻ സരണി തുടങ്ങിയവയുൾപ്പെടെ വിഖ്യാത ചിന്തകരുടെയും കമ്യൂണിസ്‌റ്റ് നേതാക്കളുടെയും പേരിലുള്ള റോഡുകളുടെ പേരാണ് മാറ്റുന്നത്. ഇതിനായി പത്തംഗ സമിതിയെ നിയോഗിച്ചു.
ലെനിൻ സരണി, ഭാരതീയ ജനസംഘ് പ്രസിഡന്റായിരുന്ന ദേബപ്രസാദ് ഘോഷിന്റെ പേരില്‍ പുനർനാമകരണം ചെയ്യാനാണ് സമിതിയുടെ നീക്കം. ജവാഹർലാൽ നെഹ്‌റു റോഡ്–സിദ്ധോ-കാനു ദഹർ കവലയിലുള്ള ലെനിൻ പ്രതിമ നീക്കം ചെയ്യണമെന്ന് സമിതിയംഗമായ ബിജെപി നേതാവ് തഥാഗത റോയ് ആവശ്യപ്പെട്ടു.
അധികാരത്തിലേറിയതിനുപിന്നാലെ ബിജെപിക്കാർ പുരോഗമന ആശയങ്ങൾ പിന്തുടർന്ന മഹാരഥന്മാരുടെ സ്‌മാരകങ്ങൾക്കുനേരെ വ്യാപക ആക്രമണമാണ് അഴിച്ചുവിടുന്നത്. മുർഷിദാബാദിൽ ലെനിൻ പ്രതിമയും റാണിഗഞ്ചിൽ മാർക്‌സിസ്റ്റ് പണ്ഡിതനും ചരിത്രകാരനുമായ രാഹുൽ സാംകൃത്യായന്റെ പ്രതിമയും തകർത്തു.










0 comments