ഹൈദരാബാദ് കറാച്ചി ബേക്കറിക്കുനേരെ ബിജെപി ആക്രമണം

ഹൈദരാബാദ്
ഹൈദരാബാദിലെ പ്രശസ്‌തമായ കറാച്ചി ബേക്കറിക്കുനേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. അതിർത്തിയിൽ സംഘര്‍ഷാവസ്ഥ നിലനിൽക്കുന്നതിനിടെയാണ് ബേക്കറിയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആക്രമണം. പാകിസ്ഥാനെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ ബിജെപി സംഘം ബേക്കറിയുടെ ഷംഷാബാദ് ബ്രാഞ്ചിലാണ് ശനിയാഴ്‌ച വൈകിട്ട് മൂന്നിന് ആക്രമണം നടത്തിയത്.
കറാച്ചി ബേക്കറി എന്നെഴുതിയ ബോര്‍ഡ് തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പൊലീസ് ഇവരെ ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു. ഇന്ത്യ, പാക് സംഘര്‍ഷം രൂക്ഷമായ കഴിഞ്ഞയാഴ്‌ച പ്രതിഷേധക്കാര്‍ ബന്‍ജാര ഹിൽസിലെ ബേക്കറിക്കുമുന്നിൽ ഇന്ത്യന്‍ പതാക കെട്ടിയിരുന്നു. വിഭജനകാലത്ത് കറാച്ചിയിൽനിന്നെത്തിയ കുടുംബമാണ് 1953ൽ ഹൈദരാബാദിലെ മോസംജാഹി മാര്‍ക്കറ്റിൽ ബേക്കറി തുടങ്ങിയത്. രാജ്യത്തെ വിവിധയിടങ്ങളിൽ ബ്രാഞ്ചുകളുണ്ട്.








0 comments