Deshabhimani

print edition ബിഹാറിൽ ആറുവയസ്സുകാരനുനേരെയുള്ള പൊലീസ്‌ നടപടി; പ്രതിഷേധം ശക്തമാകുന്നു

Aditya pune.jpg
വെബ് ഡെസ്ക്

Published on Aug 30, 2026, 01:30 AM | 1 min read

പട്ന: ബിഹാറിലെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള വിദ്യാർഥി പ്രതിഷേധത്തിൽനിന്ന്‌ ആറുവയസ്സുകാരനെ പൊലീസ് നീക്കംചെയ്ത നടപടിയിൽ വ്യാപക പ്രതിഷേധം. മുഖ്യമന്ത്രി സാമ്രാട്ട്‌ ചൗധരിയുടെ വസതിയിലേക്ക് വിദ്യാർഥികൾ നടത്തിയ മാർച്ചിനുനേരെ പൊലീസും ജലപീരങ്കിയും ലാത്തിച്ചാർജും പ്രയോഗിച്ചിരുന്നു.


നീതിയുക്തമായി പരീക്ഷകൾ നടത്താനും തൊഴിലവസരങ്ങൾ ഉറപ്പാക്കാനും സർക്കാരിന് സാധിക്കുന്നില്ലെന്ന് ആരോപിച്ച് കയ്യിൽ ദേശീയപതാകയുമായി പ്രതിഷേധിച്ച കുട്ടിയെയാണ് പൊലീസ് മാറ്റിയത്. കുട്ടിയെ പൊലീസ്‌ കരുതൽ തടങ്കലിലാക്കിയെന്നും പരാതിയുണ്ട്‌.


കുട്ടികളെപ്പോലും ഭയക്കുന്ന രീതിയിലേക്ക് ബിജെപി സർക്കാരുകൾ അധഃപതിച്ചുവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കുട്ടിയെ തടങ്കലിൽ വച്ചിട്ടില്ലെന്നും സുരക്ഷ മുൻനിർത്തി പ്രതിഷേധ സ്ഥലത്തുനിന്ന് മാറ്റുകമാത്രമാണ് ചെയ്തതെന്നുമാണ്‌ പൊലീസ്‌ വാദം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home