പെല്ലറ്റ് എകെ 47
print edition ബിഹാറിൽ 8 റൗണ്ട്

ബിഹാറിൽ വിദ്യാർഥികൾക്ക് നേരെ പൊലീസ് എകെ 47 ഉപയോഗിക്കുന്നു
പട്‌ന: ബിഹാറിൽ നീറ്റ് ചോദ്യച്ചോർച്ചയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ എകെ 47 ഉപയോഗിച്ചെന്ന് സമ്മതിച്ച് പൊലീസ്. വിഷയത്തിൽ ജനകീയ പ്രതിഷേധം കത്തിപ്പടർന്നതോടെയാണ് സിവാൻ എസ്‌പി പുരൻകുമാർ ഝാ മാധ്യമങ്ങളോട് ഇക്കാര്യം സമ്മതിച്ചത്.
എട്ടുതവണ നിറയൊഴിച്ചു. ലോങ് റേഞ്ച് തോക്കുപയോഗിച്ച് നാല് റൗണ്ടും പിസ്റ്റളുപയോഗിച്ച് മൂന്ന് റൗണ്ടും വെടിയുതിർത്തതായാണ് സ്ഥിരീകരിച്ചത്. ഒരു റൗണ്ട് എങ്ങനെ വന്നു എന്നന്വേഷിക്കും. എകെ 47 ഉപയോഗിച്ച എസ്‌ഐടി ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്‌തതായും എസ്‌പി പറഞ്ഞു. ശനിയാഴ്‌ച ‘ബിഹാർ ബന്ദി’നിടെ സിവാൻ ജില്ലയിലാണ് സമരത്തിൽ പങ്കെടുത്തവർക്കുനേരെ പൊലീസ് എകെ 47 ഉപയോഗിച്ചത്.
ചായക്കടയിൽനിന്ന് മടങ്ങുന്പോൾ കഴുത്തിൽ വെടിയേറ്റ 17 വയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേർ പട്‌നയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. 17 വയസ്സുകാരൻ മുഹമ്മദ് ആരിഫിന്റെ കഴുത്തിൽനിന്ന് ശസ്‌ത്രക്രിയയിലൂടെ വെടിയുണ്ട നീക്കിയതായി ഡോക്‌ടർമാർ അറിയിച്ചു.










0 comments