print edition രണ്ടാംഘട്ടത്തിലും തീവ്രവർഗീയത വിതച്ച് മോദിയും ഷായും

ന്യൂഡൽഹി: ബിഹാറിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഞായറാഴ്‌ച അവസാനിക്കാനിരിക്കെ തീവ്രവർഗീയ പ്രചാരണം രൂക്ഷമാക്കി ബിജെപി. രാമന്റെയും സീതയുടെയും പേരിൽ വോട്ടുചോദിക്കാൻ മുന്നിൽ നിന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഒപ്പം ന്യൂനപക്ഷവിരുദ്ധ ആളിക്കത്തിക്കുന്നതിനായി ‘നുഴഞ്ഞുകയറ്റക്കാരെ’ കൂട്ടമായി പുറത്താക്കുമെന്ന പ്രഖ്യാപനവും നടത്തി. ആഭ്യന്തര മന്ത്രി അമിത് ഷായും ഇതേകാര്യങ്ങൾ ആവർത്തിച്ചു.
ഒന്നാം ഘട്ടത്തിൽ പോളിങ് കൂടിയതോടെ പിന്നോക്കം പോയേക്കുമെന്ന ആശങ്കയാണ് തീവ്രവർഗീയതയിലേക്ക് തിരിയാൻ മോദിയെയും ഷായെയും പ്രേരിപ്പിച്ചത്. രണ്ടാം ഘട്ടത്തിൽ ബൂത്തിലേക്ക് നീങ്ങുന്ന കിഷൻഗഞ്ച് അടക്കമുള്ള സീമാഞ്ചൽ മേഖലയിൽ ന്യൂനപക്ഷ വോട്ടർമാരാണ് കൂടുതല്‍. സീതാമഡിയിൽ പ്രചാരണത്തിനെത്തിയ മോദി "ശ്രീരാമൻ നിങ്ങളുടെ മരുമകനാണെ'ന്ന് പറഞ്ഞാണ് തുടങ്ങിയത്. അയോധ്യയിൽ രാമക്ഷേത്രം നിർമിച്ചുവെന്നും സീതാമഡിയിൽ സീതാക്ഷേത്രം നിർമിക്കേണ്ട സമയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സീമാഞ്ചലിലെയോ ബിഹാറിലെയോ മാത്രമല്ല ഇന്ത്യയിൽ എവിടെയുമുള്ള നുഴഞ്ഞുകയറ്റക്കാരെ തുരത്തുമെന്ന് അമിത് ഷാ റാലിയിൽ പറഞ്ഞു.








0 comments