ad
Deshabhimani

ബിഹാറിലും വിദ്യാര്‍ഥി രോഷം; ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും, നിരവധി വിദ്യാര്‍ഥികൾ കസ്റ്റഡിയിൽ

patna
വെബ് ഡെസ്ക്

Published on Jul 22, 2026, 03:19 PM | 1 min read

പട്ന: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പട്നയിൽ നടന്ന വിദ്യാർഥികളുടെ പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് അടിച്ചമർത്തൽ. ഡൽഹിയിൽ സിജെപി മാര്‍ച്ചിന് സമാന്തരമായാണ് പട്നയിൽ നൂറുകണക്കിന് വിദ്യാര്‍ഥികൾ സംഘടിച്ചത്.


ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) സംഘടിപ്പിച്ച 'ലോക് ഭവൻ മാർച്ചിന് നെരെ ബിഹാർ പൊലീസ് കണ്ണീർവാതകവും വാട്ടർ കാനോണും ലാത്തിച്ചാർജും പ്രയോഗിച്ചു. രാജ്ഭവനിലേക്ക് നീങ്ങിയ മാർച്ച് ഗാന്ധി മൈതാനത്തിന് സമീപമുള്ള ജെ പി ഗോലാമ്പാറിൽ വെച്ച് പൊലീസ് ബാരിക്കേഡുകൾ ഉയർത്തി തടയുകയായിരുന്നു. പ്രതിഷേധക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് കനത്ത മര്‍ദ്ദന മുറകൾ ആരംഭിച്ചു.



മുൻ ഐസ ദേശീയ ജനറൽ സെക്രട്ടറിയും സിപിഐ (എംഎൽ) ലിബറേഷൻ എംഎൽഎയുമായ സന്ദീപ് സൗരവ് ആണ് മാർച്ചിന് നേതൃത്വം നൽകിയത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ച് പുറത്തുപേവണമമെന്ന് പ്രതിഷേധകര്‍ ആവശ്യപ്പെട്ടു. ഡൽഹി ജന്തർ മന്ദിറിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ ദില്ലി പൊലീസ് ക്രൂരമായി അടിച്ചമർത്തിയതിൽ പ്രതിഷേധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്നു ആവശ്യപ്പെട്ടു.


പ്രതിഷേധത്തിനിടെ നിരവധി വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ എത്രപേർ കസ്റ്റഡിയിലുണ്ടെന്ന വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് സന്നദ്ധമായില്ല. ഡൽഹി ജന്തർ മന്ദിറിൽ കോക്രോച്ച് ജനതാ പാർട്ടി ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിൽ നീറ്റ് ക്രമക്കേടുകൾക്കെതിരെ ആരംഭിച്ച സമരം ജനകീയ ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് ബിഹാറിലും പ്രതിഷേധം ആളിപ്പടരുന്നത്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home