ജൂഡോ ചാമ്പ്യൻഷിപ്പിലും വില്ലനായി പവർകട്ട്; മൊബൈൽ വെളിച്ചത്തിൽ മത്സരം

പാലക്കാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ പവർകട്ട് വില്ലനായതോടെ മൊബൈൽ ഫോണുകളുടെ വെളിച്ചത്തിൽ മത്സരങ്ങൾ പുരോഗമിച്ചപ്പോൾ
ചിറ്റൂർ: ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ നടക്കുന്ന പാലക്കാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിന് പവർകട്ട് വില്ലനായി. മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതോടെ വാശിയേറിയ മത്സരങ്ങൾ മൊബൈൽ ഫോണുകളുടെ വെളിച്ചത്തിലാണ് നടത്തിയത്. പിന്നീട് ജനറേറ്റർ പ്രവർത്തിപ്പിച്ചാണ് മത്സരം പുനരാരംഭിച്ചത്.
ഇന്ന് രാവിലെ ആരംഭിച്ച ചാമ്പ്യൻഷിപ്പിന്റെ അവസാനഘട്ട മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് രാത്രി 7.30ന് ശേഷം രണ്ടുതവണ വൈദ്യുതി മുടങ്ങിയത്. ഇതോടെ മത്സരാർത്ഥികളും സംഘാടകരും പ്രതിസന്ധിയിലായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി വിവിധ വിഭാഗങ്ങളിലായി 400 ലധികം മത്സരാർത്ഥികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്









0 comments