ad
Deshabhimani

ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സാ പിഴവ് ആരോപണം

VANDANAM MEDICAL COLLEGE
വെബ് ഡെസ്ക്

Published on Sep 10, 2026, 10:12 PM | 1 min read

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ തിമിര ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവ് സംഭവിച്ചെന്ന പരാതിയുമായി വയോധികയുടെ കുടുംബം. ആറാട്ടുപുഴ കള്ളിക്കാട് സ്വദേശിനി ലത (67) യുടെ കുടുംബമാണ് പരാതി ഉന്നയിച്ചത്.


തിമിര ശസ്ത്രക്രിയയ്ക്കിടെ ലതയുടെ വലതുകണ്ണിലെ സ്വാഭാവിക ലെൻസ് കണ്ണിനുള്ളിലേക്ക് ആഴ്ന്നുപോയെന്നാണ് കുടുംബത്തിന്റെ ആരോപണം. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരുടെ പിഴവാണ് സംഭവത്തിന് കാരണമെന്നും ഗുരുതരമായ സാഹചര്യം ഉണ്ടായിട്ടും ഇക്കാര്യം മണിക്കൂറുകളോളം ആശുപത്രി അധികൃതർ ബന്ധുക്കളിൽ നിന്ന് മറച്ചുവച്ചെന്നും കുടുംബം ആരോപിക്കുന്നു.


കണ്ണ് പൂർവസ്ഥിതിയിലാക്കാൻ ലതയ്ക്ക് വീണ്ടും ശസ്ത്രക്രിയ ആവശ്യമായി വരുമെന്നാണ് കുടുംബം പറയുന്നത്. ഇതിനുള്ള സൗകര്യം കോട്ടയം മെഡിക്കൽ കോളജിലാണെന്നും അവിടെ തുടർചികിത്സയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ ആലപ്പുഴ മെഡിക്കൽ കോളജ് അധികൃതർ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.


അതേസമയം, ചികിത്സയിൽ പിഴവൊന്നും സംഭവിച്ചിട്ടില്ലെന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ വിശദീകരണം. തിമിര ശസ്ത്രക്രിയയ്ക്കിടെ സാധാരണയായി ഉണ്ടാകാവുന്ന സങ്കീർണതയാണിതെന്നും അധികൃതർ ന്യായീകരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളജിലെ തുടർചികിത്സ സംബന്ധിച്ച ക്രമീകരണങ്ങളിൽ വ്യക്തമായ ഉറപ്പ് നൽകാനും ആലപ്പുഴ മെഡിക്കൽ കോളജ് അധികൃതർ തയ്യാറായിട്ടില്ല



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home