കീറാമുട്ടിയായി 
സ്ഥാനാര്‍ഥിചര്‍ച്ച

Bihar  Assembly Election 2025
avatar
എം അഖിൽ

Published on Oct 18, 2025, 12:19 AM | 1 min read

ന്യൂഡൽഹി: ​ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിൽ ജനവിധി തേടുന്ന 121 മണ്ഡലങ്ങളിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയം വെള്ളിയാഴ്‌ച അവസാനിച്ചെങ്കിലും ചിത്രം വ്യക്തമായിട്ടില്ല. നവംബർ ആറിനാണ്‌ വോട്ടെടുപ്പ്‌. മഹാസഖ്യത്തിന്റെ സീറ്റ്‌ ധാരണയുടെ കാര്യത്തിൽ അവ്യക്തത തുടരുകയാണ്‌.


ആർജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ച വൈശാലി, ലാൽഗഞ്ജ്‌ തുടങ്ങിയ മണ്ഡലങ്ങളിൽ കോൺഗ്രസും സ്ഥാനാർഥികളെ നിർത്തി. ചില മണ്ഡലങ്ങളിൽ ‘സ‍ൗഹൃദ മത്സരം’ പ്രതീക്ഷിക്കാമെന്നാണ്‌ കോൺഗ്രസ്‌ വൃത്തങ്ങൾ പറയുന്നത്‌. സീറ്റ്‌ ചർച്ചകളിൽ കോൺഗ്രസ്‌ ദേശീയ നേതൃത്വം ഇപ്പോഴും കടുംപിടുത്തം തുടരുകയാണ്‌. ചർച്ചകളിൽനിന്ന് ബിഹാറിലെ നേതാക്കളെ മാറ്റിനിർത്തി എഐസിസി നേരിട്ട്‌ വിലപേശുകയാണ്‌. മഹാരാജ്‌ഗഞ്ജ്‌, ജാലേ, നർകാട്ടിയാഗഞ്ജ്‌ പോലെയുള്ള മണ്ഡലങ്ങൾക്കായി എഐസിസി നേതൃത്വം വാശിപിടിക്കുകയാണ്‌.

ആർജെഡി 137 സീറ്റും കോൺഗ്രസ്‌ 61 സീറ്റും അംഗീകരിച്ചതായാണ്‌ ഒടുവിലെ റിപ്പോർട്ടുകൾ. ജാർഖണ്ഡ്‌ മുക്തി മോർച്ച, ഇന്ത്യ ഇൻക്ലൂസീവ്‌ പാർടി എന്നിവയ്‌ക്ക്‌ ആർജെഡിയും കോൺഗ്രസും അവരുടെ മണ്ഡലങ്ങളിൽ സീറ്റ്‌ അനുവദിക്കണമെന്നും ധാരണയായിട്ടുണ്ട്‌. മുകേഷ്‌ സാഹ്നിയുടെ വികാശ്‌ ശീൽ ഇൻസാൻ പാർടിക്ക്‌ 15 സീറ്റുകൾ കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടി വരും. ഇക്കുറി താൻ മത്സരിക്കുന്നില്ലെന്ന്‌ സാഹ്‌നി പ്രഖ്യാപിച്ചു. സിപിഐ എംഎല്ലിന്‌ 20 സീറ്റ്‌, സിപിഐക്ക്‌ ആറ്‌‍‍‍, സിപിഐ എമ്മിന്‌ നാല്‌ എന്നിങ്ങനെ സീറ്റ്‌ അനുവദിച്ചത്‌. കോൺഗ്രസ്‌ വ്യാഴാഴ്‌ച 48 സ്ഥാനാർഥികളുടെ ആദ്യപട്ടിക പുറത്തിറക്കി.


എൻഡിഎയിൽ ജെഡിയു രണ്ട്‌ ഘട്ടങ്ങളിലായി 101 സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ടു. ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്പോഴും നിരവധി സിറ്റിങ് എംഎൽഎമാരെയും മന്ത്രിമാരെയും ജെഡിയു വീണ്ടും മത്സരിപ്പിക്കുന്നുണ്ട്‌. ബിജെപി 83 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home