ad
Deshabhimani

ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് നിതീഷ് കുമാർ

nitish kumar

photo credit: Nitish kumar Facebook

വെബ് ഡെസ്ക്

Published on Apr 14, 2026, 05:11 PM | 1 min read

പട്‌ന: ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ചൊവ്വാഴ്ച ഗവർണർ സയ്യിദ് അതാ ഹസ്‌നൈന് രാജി സമർപ്പിച്ചു. ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ, ലോക് ഭവനിൽ ഗവർണറെ കണ്ടതിന് ശേഷം രാജി വയ്ക്കുന്നതായി പ്രഖ്യാപിച്ചു. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, ജെഡിയു ദേശീയ വർക്കിംഗ് പ്രസിഡന്റ് സഞ്ജയ് ഝാ, സംസ്ഥാന മന്ത്രി വിജയ് ചൗധരി എന്നിവരും നിതീഷിനൊപ്പമുണ്ടായിരുന്നു.



Related News


"ഞാൻ ബീഹാറിലെ ജനങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ ഞാൻ തീരുമാനിച്ചു. അതിനാൽ, ഇന്നത്തെ മന്ത്രിസഭാ യോഗത്തിന് ശേഷം ഗവർണറെ കണ്ട് രാജി സമർപ്പിച്ചു. പുതിയ സർക്കാർ ബീഹാറിലെ പ്രവർത്തനങ്ങൾ നോക്കും. പുതിയ സർക്കാരിന് എന്റെ പൂർണ്ണ സഹകരണവും മാർഗനിർദേശവും ഉണ്ടായിരിക്കും - നിതീഷ് കുമാർ പറഞ്ഞു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ എംഎൽസി സ്ഥാനവും 75 കാരനായ നിതീഷ് രാജി വെച്ചിരുന്നു.



Related News


ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സമ്രാട്ട്‌ ച‍ൗധരിയാണ് പുതിയ മുഖ്യമന്ത്രി. താരാപൂരിൽ നിന്നുള്ള എംഎൽഎയാണ്. ബിഹാറിന്റെ ചരിത്രത്തിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് സമ്രാട്ട്. നീതീഷ് കുമാറിന്റെ മകൻ നിശാന്ത് കുമാർ കാബിനറ്റിന്റെ ഭാഗമായേക്കില്ലെന്നാണ് വാർത്തകൾ. ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് നിതീഷ് കുമാർ. 2005ലാണ് ആദ്യമായി മുഖ്യമന്ത്രിയായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home