print edition മദ്യ അഴിമതി: ഭൂപേഷ് ബാഗേലിന്റെ മകന് ജാമ്യമില്ല

ഭുപേഷ് ബാഗേലും മകനും
റായ്‌പുർ: കോടികളുടെ മദ്യ അഴിമതിക്കേസിൽ കോൺഗ്രസ് നേതാവും ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയുമായ ഭുപേഷ് ബാഗേലിന്റെ മകൻ ചൈതന്യ ബാഗേലിന്റെ ജാമ്യാപേക്ഷ തള്ളി. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്ന് പ്രത്യേക കോടതി വ്യക്തമാക്കി. ഇഡി അറസ്റ്റിലായി ജൂലായ് 18 മുതൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ് ചൈതന്യ. ഭൂപേഷ് ബാഗല്‍ സര്‍ക്കാര്‍കാലത്ത് നിയമവിരുദ്ധ മദ്യവിൽപ്പനയിലൂടെ 2000 കോടിയുടെ അഴിമതി നടന്നെന്നാണ് കേസ്.









0 comments