ഛത്തീസ്ഗഢിൽ ഇ ഡി സംഘത്തിന് നേരെ കല്ലേറ്; സംഭവം ഭൂപേഷ് ബാഗേലിന്റെ വീട്ടിൽ നിന്ന് റെയ്ഡ് കഴിഞ്ഞ് ഇറങ്ങുമ്പോൾ

റായ്പൂർ: ഛത്തീസ്ഗഢിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) സംഘത്തിന് നേരെ കല്ലേറ്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന്റെ വീട്ടിൽ നിന്നും റെയ്ഡ് കഴിഞ്ഞ് ഇറങ്ങവേയാണ് സംഭവം. ഇ ഡിയുടെ വാഹനം കോൺഗ്രസ് പ്രവർത്തകർ വളഞ്ഞു. കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഇവിടെ സംഘർഷം രൂപപ്പെട്ടു.
ബാഗേലിന്റെയും മകൻ ചൈതന്യ ബാഗേലിന്റെയും വസതിയിലടക്കം ഇന്ന് ഇ ഡി വ്യാപക റെയ്ഡ് നടത്തിയിരുന്നു. ഛത്തീസ്ഗഢിൽ കോൺഗ്രസ് കാലത്ത് നടപ്പാക്കിയ മദ്യനയ കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. ചൈതന്യയ്ക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഇ ഡി നോട്ടീസ് നൽകിയിട്ടുമുണ്ട്. 14 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്.
33 ലക്ഷം രൂപ ഇ ഡി പിടിച്ചെടുത്തുവെന്ന് ഭൂപേഷ് ബാഗേൽ പറഞ്ഞു. കൃഷിയിൽ നിന്നടക്കമുള്ള വരുമാനമാണിതെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. രാഷ്ട്രീയ പകപോക്കലാണെന്ന് ബാഗേൽ ആരോപിച്ചു. റെയിഡിനിടെ നോട്ടെണ്ണുന്ന യന്ത്രം ചൈതന്യയുടെ വീട്ടിലേക്ക് ഇ ഡി എത്തിച്ചിരുന്നു.









0 comments