ഭൂമിയെ രക്ഷിച്ചത് ട്രാഫിക് ജാം

അഹമ്മദാബാദ്
ദുരന്തത്തിൽനിന്ന് ഭൂമി ചൗഹാന്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. എയർ ഇന്ത്യ വിമാനത്തിൽ സഞ്ചരിക്കേണ്ട ഭൂമി ചൗഹാനെ രക്ഷിച്ചത് നഗരത്തിലെ ഗതാഗതക്കുരുക്ക്.
വിമാനത്താവളത്തിലെത്താന്‍ പത്തുമിനിറ്റ് വൈകിയതിനാല്‍ വിമാനത്തില്‍ കയാറാനായില്ല. യാത്രമുടങ്ങിയതിൽ സങ്കടപ്പെട്ടിരിക്കുമ്പോഴാണ് വിമാനം അപകടത്തിൽപ്പെട്ട വിവരം അറിഞ്ഞത്. ദുരന്തവാർത്ത ഞെട്ടലോടെയാണ് കേട്ടതെന്നും ജീവൻ തിരിച്ചുകിട്ടിയതിൽ ദൈവത്തോട് നന്ദിയുണ്ടെന്നും ഗുജറാത്ത് സ്വദേശി ഭൂമി പറയുന്നു. രണ്ടുവർഷം മുമ്പ് പഠന ആവശ്യങ്ങൾക്കായി ലണ്ടനിൽ പോയ ഭൂമി അവധി ആഘോഷിക്കാനാണ് നാട്ടിലെത്തിയത്.
0 comments