വ്യാജ പേരിൽ സൗഹൃദം നടിച്ച് പീഡനം; ഭോപ്പാലിൽ യുവാവ് പിടിയിൽ

ഭോപ്പാൽ: യഥാർത്ഥ പേരും വ്യക്തിത്വവും മറച്ചുവെച്ച് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിയായ ആവേശ് ഖാൻ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലിലെ ബഗ്രോദ വ്യവസായ മേഖലയിലാണ് സംഭവം. രാജ എന്ന വ്യാജപ്പേരിലാണ് ഇയാൾ യുവതിയുമായി സൗഹൃദത്തിലായത്.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായും സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്തതായും 20 വയസ്സുകാരിയായ യുവതി പരാതിയിൽ പറയുന്നു. ഇയാളുടെ യഥാർത്ഥ പേര് രാജ എന്നല്ല ആവേശ് ഖാൻ എന്നാണെന്ന് തിരിച്ചറിഞ്ഞതോടെ യുവതി ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചു. എന്നാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ പീഡനം തുടരുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച നാട്ടുകാർ ചേർന്ന് യുവാവിനെ തടഞ്ഞുനിർത്തുകയും കൈകാര്യം ചെയ്ത ശേഷം പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ ഹാപ്പൂർ സ്വദേശിയായ ഇയാൾ ബഗ്രോദയിലെ ഒരു ടൈൽസ് ഫാക്ടറിയിൽ ജോലി ചെയ്തുവരികയായിരുന്നു.










0 comments