ad
Deshabhimani

ഹോൺ മുഴക്കിയത് ഇഷ്ടപ്പെട്ടില്ല; ഡെലിവറി ബോയിയുടെ നെഞ്ചിൽ കുത്തി നാലംഗ സംഘം

delivery boy

എ ഐ പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 13, 2026, 10:42 AM | 1 min read

ബംഗളൂരു: ബംഗളൂരുവിൽ റോഡ് തടസപ്പെടുത്തിയത് ചോദ്യം ചെയ്യുകയും ഹോൺ മുഴക്കുകയും ചെയ്ത ഡെലിവറി ബോയിക്ക് നേരെ ക്രൂരമായ ആക്രമണം. സത്യനഗർ സ്വദേശിയായ അപ്പു (23) എന്ന യുവാവിനാണ് കുത്തേറ്റത്. ബനസവാഡിയിൽ ജോലി കഴിഞ്ഞ് രാത്രി പത്ത് മണിയോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അപ്പുവിനെ നാലംഗ സംഘമാണ് ആക്രമിച്ചത്.


വീടിനടുത്തുള്ള ഐ ക്രോസ് റോഡിൽ തടിച്ചുകൂടി നിന്ന സംഘം യുവാവിന് കടന്നുപോകാൻ വഴി നൽകിയില്ല. തുടർന്ന് അപ്പു ഹോൺ മുഴക്കി വഴി ചോദിച്ചതോടെ സംഘം പ്രകോപിതരാവുകയും തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. വാക്കുതർക്കം രൂക്ഷമായതോടെ സംഘത്തിലൊരാൾ അപ്പുവിന്റെ നെഞ്ചിന്റെ ഇടതുഭാഗത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു. യുവാവിന്റെ നിലവിളി കേട്ട് നാട്ടുകാരും മറ്റ് യാത്രക്കാരും ഓടിക്കൂടിയതോടെ അക്രമിസംഘം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home