ad
Deshabhimani

കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ വജ്ര ജൂബിലി സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

Kerala University Employees Union Diamond Jubilee swagatha sangham

കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ വജ്ര ജൂബിലി സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 08, 2026, 07:40 PM | 1 min read

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്റെ അറുപതാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണ യോഗം സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ.വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്യ്തു. അറുപതാം വാർഷിക സമ്മേളനത്തിന്റെ ലോഗോയും പ്രകാശനം ചെയ്തു. ആ​ഗസ്ത് അഞ്ചിനാണ് വജ്ര ജൂബിലി സമ്മേളനം.


യോഗത്തിൽ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ.ജെ എസ്ഷി ജുഖാൻ, എഫ്എസ്ഈടിഒ ജില്ലാ സെക്രട്ടറി ജി ശ്രീകുമാർ, സജി സത്യശീലൻ (കെജിഒഎ നോർത്ത് ജില്ലാ സെക്രട്ടറി), എസ് ശ്രീകുമാർ (എൻജിഒ യൂണിയൻ നോർത്ത് ജില്ലാ പ്രസിഡന്റ്‌), ഷിനു റോബർട്ട്‌ (എൻജിഒ യൂണിയൻ സൗത്ത് ജില്ലാ സെക്രട്ടറി), കല്ലുവിള അജിത് (കെഎസ്ഇഎ), പ്രമോദ് കിരൺ(കെയുടിഎ), സ്വപ്ന (കെയുടിഎ), പ്രീത (കെജിഎൻഎ) അസീം(കെടിയുഇയു), അജ്മൽ (യൂണിവേഴ്സിറ്റി പെൻഷനേഴ്സ് ഫോറം) എന്നിവർ സംസാരിച്ചു.


സമ്മേളനത്തിനോട് അനുബന്ധിച്ചുള്ള വിവിധ കമ്മിറ്റികൾ സിൻഡിക്കേറ്റ് അംഗം ഡി എൻ അജയ് അവതരിപ്പിച്ചു. എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ്‌ സന്തോഷ്‌ ജി നായർ അധ്യക്ഷനായി. യൂണിയൻ ജനറൽ സെക്രട്ടറി എ എസ് സജിത്ഖാൻ സ്വാഗതവും വൈസ് പ്രസിഡന്റ്‌ പി ബി സുമ നന്ദിയും അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home