ad
Deshabhimani

കൊല്ലം– ചെങ്കോട്ട പാതയിൽ ഓണത്തിന്‌ സ്പെഷ്യൽ ട്രെയിൻ

Train Window
വെബ് ഡെസ്ക്

Published on Jul 08, 2026, 08:13 PM | 1 min read

കൊല്ലം: ഓണക്കാലത്തെ തിരക്ക് നിയന്ത്രിക്കാനായി കൊല്ലം –പുനലൂർ –ചെങ്കോട്ട റെയിൽ പാത വഴി സ്പെഷ്യൽ സർവീസ് പ്രഖ്യാപിച്ചു. തിരുവനന്തപുരത്തുനിന്ന് ചെന്നൈ താമ്പരത്തേക്കും തിരികെയുമാണ് സർവീസ്. യാത്രക്കാരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ്‌ ദക്ഷിണ റെയിൽ സർവീസുകൾ പ്രഖ്യാപിച്ചത്.


തിരുവനന്തപുരം– ചെന്നൈ – തിരുവനന്തപുരം (ട്രെയിൻ നമ്പർ: 06109/06110)ട്രെയിനിന്റെ നാല് സ്പെഷ്യൽ സർവീസുകൾ പുതുതായി പ്രഖ്യാപിച്ചിട്ടുണ്ട്‌. ആഗസ്ത്‌ 12ന്‌ തിരുവനന്തപുരം– താംബരം സ്പെഷ്യൽ സർവീസ് ആരംഭിക്കും.


തിരുവനന്തപുരത്തുനിന്ന്‌ കൊല്ലം, പുനലൂർ, ചെങ്കോട്ട, തെങ്കാശി, രാജപാളയം, ശിവകാശി, വിരുദനഗർ, മധുര, തിരുച്ചിറപ്പള്ളി വഴി ചെന്നൈയിലേക്കും (താംബരം) തിരികെയുമാണ്‌ സർവീസുകൾ. തിരുവനന്തപുരം– ചെന്നൈ സ്പെഷ്യൽ സർവീസ്‌ ബുധനാഴ്ചയിലും ചെന്നൈ– തിരുവനന്തപുരം സ്പെഷ്യൽ വ്യാഴാഴ്ചയിലും സർവീസ്‌ നടത്തും. ടിക്കറ്റ് ബുക്കിങ്‌ വ്യാഴാഴ്‌ച ആരംഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home