Deshabhimani

വിവാഹേതര ബന്ധത്തെ എതിർത്തു; അമ്മയും സുഹൃത്തും ചേർന്ന് യുവാവിനെ കഴുത്തുഞെരിച്ച് കൊന്നു

bengaluru mother kills son
വെബ് ഡെസ്ക്

Published on Nov 11, 2026, 07:46 PM | 1 min read

ബംഗളൂരു: വിവാഹേതര ബന്ധത്തെ എതിർത്ത യുവാവിനെ, അമ്മയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. കർണാടകത്തിലെ ബെളഗാവിയിലാണ് സംഭവം. ബംഗളൂരു ആർ ടി നഗർ സ്വദേശിയായ വിജയ് നാരായണാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മ മീന നാരായൺ, കാമുകൻ രാകേഷ് ജമുനി, ഇയാളുടെ നാല് സുഹൃത്തുക്കൾ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്സവം കാണാനെന്ന വ്യാജേന യുവാവിനെ ബെളഗാവിയിലെത്തിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.


ബംഗളൂരുവിലെ ഒരു ബ്യൂട്ടി പാർലറിൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു മീന നാരായൺ. മഹാരാഷ്ട്ര സ്വദേശിയായ രാകേഷ് ജമുനിയെ ഇവർ ഡ്രൈവറായി നിയമിച്ചിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മിൽ അടുപ്പത്തിലായത്. അമ്മയുടെ വിവാഹേതര ബന്ധത്തെക്കുറിച്ച് അറിഞ്ഞ വിജയ് ഇതിനെ ശക്തമായി എതിർത്തു. ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയുമായി പലതവണ വഴക്കിടുകയും ചെയ്തു.


എന്നാൽ എതിർപ്പ് അവഗണിച്ച് മീനയും രാകേഷും രഹസ്യമായി ബന്ധം തുടർന്നു. വിജയ് തങ്ങളുടെ ബന്ധത്തിന് തടസ്സമാണെന്ന് കരുതിയ ഇരുവരും യുവാവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്നാണ് പൊലീസ് പറയുന്നത്. രാകേഷിന്റെ നാല് സുഹൃത്തുക്കളെയും ഇതിനായി കൂട്ടുപിടിച്ചു.


നവംബർ ഒന്നിനാണ് വിജയ്‍യെ ബംഗളൂരുവിൽനിന്ന് ബെളഗാവിയിലേക്ക് കൊണ്ടുപോയത്. യാത്രയ്ക്കിടെ ശീതളപാനീയത്തിൽ ഉറക്കഗുളിക കലർത്തി നൽകി. മയങ്ങിത്തുടങ്ങിയതോടെ ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. മൃതദേഹം ബെളഗാവിയിലെ ദേശീയപാതയ്ക്കുസമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു.


ദേശീയപാതയോരത്ത് മൃതദേഹം കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ കൊലപാതകത്തിന് പിന്നിൽ ആരാണെന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകളുണ്ടായിരുന്നില്ല. തുടർന്ന് വിജയി‍യുടെ മൊബൈൽ ഫോണിലെ കോൾ വിവരങ്ങൾ പരിശോധിച്ചതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. ഫോൺ രേഖകളിൽനിന്ന് ലഭിച്ച വിവരങ്ങൾ പരിശോധിച്ച അന്വേഷണസംഘം അമ്മയ്ക്കും രാകേഷിനും കൊലപാതകത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.


അമ്മയുടെ വിവാഹേതര ബന്ധത്തെ വിജയ് നിരന്തരം എതിർത്തിരുന്നതായും ഇതേത്തുടർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ബെളഗാവി പൊലീസ് കമീഷണർ പ്രകാശ് നികം പറഞ്ഞു. മഹാരാഷ്ട്രയിലെ കോലാപുർ ജില്ലയിലെ ഗഡ്ഹിംഗ്ലജ് സ്വദേശിയാണ് രാകേഷ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home