ad
Deshabhimani

വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് യുവതിയുമായി അടുത്തു; 20 ലക്ഷവും സ്വർണവും തട്ടിയ യുവാവ് പിടിയിൽ

bangalore fraud
വെബ് ഡെസ്ക്

Published on Dec 28, 2025, 06:55 PM | 1 min read

ബംഗളൂരു: ബാഗൽഗുണ്ടയിൽ യുവതിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. ഉത്തർപ്രദേശ് സ്വദേശിയായ ശുഭം ശുക്ലയാണ് അറസ്റ്റിലായത്. 29 കാരനായ ശുഭം ശുക്ല ഒരു കുടുംബത്തിലെ രണ്ട് സഹോദരിമാരെയാണ് ചതിയിൽപ്പെടുത്തിയത്.


നെലമംഗലയിൽ വെച്ചാണ് തട്ടിപ്പിന്റെ തുടക്കം. പ്രതി ആദ്യം പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ബന്ധം മുന്നോട്ട്പോയപ്പോൾ കുട്ടിയെ പീഡിപ്പിച്ചു. ശേഷം കുട്ടിയുടെ കുടുംബവുമായി അടുത്ത ഇയാൾ, പെൺകുട്ടിയുടെ മൂത്ത സഹോദരിയെ പ്രണയവലയിലാക്കി. മുംബൈയിൽ ജോലി ലഭിച്ചെന്ന് മാതാപിതാക്കളെ വിശ്വസിപ്പിച്ച് യുവതിയെ ഇയാൾ ബെംഗളൂരുവിലേക്ക് കൂട്ടി കൊണ്ടുപോയി. മൂന്ന് വർഷത്തോളം ഇവർ ഒരുമിച്ച് താമസിച്ചു.


ഈ കാലയളവിൽ യുവതിയുടെ പക്കൽ നിന്നും 20 ലക്ഷം രൂപയും 200 ഗ്രാം സ്വർണ്ണവും ഇയാൾ തട്ടിയെടുത്തു. ഇതിനിടയിലാണ് ഇയാൾ വിവാഹിതനാണെന്ന വിവരം യുവതി അറിയുന്നത്. ചോദ്യം ചെയ്തപ്പോൾ വിവാഹമോചനം നേടാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചെങ്കിലും പിന്നീട് ശാരീരിക ഉപദ്രവം പതിവായി. ഒടുവിൽ ഇയാളുടെ തടവിൽ നിന്നും രക്ഷപ്പെട്ട യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും വഞ്ചനാക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home