ad
Deshabhimani

ബോക്സ് ഓഫീസിൽ തരംഗമായി 'ദൃശ്യം 3'; ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം

d3
വെബ് ഡെസ്ക്

Published on Jul 15, 2026, 03:55 PM | 1 min read

തിരുവനന്തപുരം : മോഹൻലാൽ – ജീത്തു ജോസഫ് ഹിറ്റ് കോമ്പോയിൽ എത്തിയ ‘ദൃശ്യം 3’ ബോക്സ് ഓഫീസിൽ വൻ വിജയം നേടി. ഒന്നും രണ്ടും ഭാഗങ്ങൾ സൃഷ്ടിച്ച വലിയ പ്രതീക്ഷകളുടെ ഭാരവുമായി എത്തിയ ചിത്രം തീയേറ്ററുകളിൽ നിന്ന് കോടികളാണ് നേടിയത്. ഇപ്പോഴിതാ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി ദൃശ്യം 3 മാറിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.


മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രീതിയുള്ള ക്രൈം ത്രില്ലർ ഫ്രാഞ്ചൈസിയാണ് ദൃശ്യം. പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ദൃശ്യം 3 റെക്കോഡ് വേഗത്തിലാണ് 100 കോടി ക്ലബിലെത്തിയത്. 2026ലെ ഏറ്റവും വലിയ ഹിറ്റായി ദൃശ്യം 3 മാറിയെന്നും സിനിമാ പേജുകൾ റിപ്പോർട്ട് ചെയ്യുന്നു.


ആഗോള ബോക്സ് ഓഫീസിൽ നിന്ന് 237.70 കോടിയാണ് ചിത്രം നേടിയത്. ഇതോടെ ഈ വർഷത്തെ ഹൈയസ്റ്റ് ഗ്രോസിങ് മലയാളം സിനിമയെന്ന ടൈറ്റിൽ ദൃശ്യം 3 സ്വന്തമാക്കി. കേരളത്തിൽ നിന്ന് മാത്രം 90.21 കോടിയാണ് ചിത്രം നേടിയത്. കേരളത്തിൽ ഒരു മലയാള ചിത്രം നേടുന്ന എക്കാലത്തെയും വലിയ നാലാമത്തെ കളക്ഷൻ കൂടിയാണിത്. 128 കോടിയോളം നേടിയ വാഴ 2 ആണ് മുന്നിൽ. ഒടിടിയിലും ദൃശ്യം3 സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home