ad
Deshabhimani

കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ 9കാരൻ മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ

kasargod general hospital

കാസർകോട് ജനറൽ ആശുപത്രി

വെബ് ഡെസ്ക്

Published on Jul 15, 2026, 03:50 PM | 1 min read

കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഒൻപത് വയസുകാരൻ മരണപ്പെട്ടു. ബേഡകം സ്വദേശികളായ അഷ്റഫ് - ബുഷറ ദമ്പതികളുടെ മകൻ മുഹമ്മദ് ഇയാസാണ് മരിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.


ശസ്ത്രക്രിയയ്ക്കിടെ കുട്ടിക്ക് ഹൃദയാഘാതം ഉണ്ടായെന്നാണ് ഡോക്ടർമാർ നൽകുന്ന വിശദീകരണം. എന്നാൽ കുട്ടിയുടെ മരണശേഷമാണ് വിവരം തങ്ങളെ അറിയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.


സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. കുണ്ടംകുഴി ഗവൺമെന്റ് സ്‌കൂളിലെ 4 -ാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഇയാസ്. സംഭവത്തിൽ പൊലീസ് കേസെടുത്തു. പൊലീസ് അന്വേഷണം തുടങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home