ad
Deshabhimani

ലഹരി വേട്ടയിൽ ഒത്തുകളി; ബെംഗളൂരുവിൽ മൂന്ന് പൊലീസ് ഇൻസ്പെക്ടർമാർക്ക് സസ്പെൻഷൻ

Karnataka police.jpg
വെബ് ഡെസ്ക്

Published on Dec 30, 2025, 11:33 AM | 1 min read

ബെംഗളൂരു: ലഹരിമരുന്ന് മാഫിയയുമായുള്ള അവിശുദ്ധ ബന്ധത്തെത്തുടർന്ന് ബെംഗളൂരുവിൽ മൂന്ന് പൊലീസ് ഇൻസ്പെക്ടർമാരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.


നഗരത്തിൽ നടന്ന വലിയൊരു ലഹരിമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വീഴ്ച വരുത്തിയതിനും പ്രതികളെ സഹായിക്കാൻ ശ്രമിച്ചതിനുമാണ് നടപടി. ബെംഗളൂരു പൊലീസ് കമ്മീഷണറുടേതാണ് ഉത്തരവ്.


നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് പിടികൂടിയിരുന്നു. ഈ കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നത്.


പ്രതികളിൽ നിന്ന് വൻതുക കൈക്കൂലി വാങ്ങിയതായും കേസ് അട്ടിമറിക്കാൻ ശ്രമിച്ചതായും ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തി. പിടികൂടിയ ലഹരിമരുന്നിന്റെ അളവിൽ കുറവ് കാണിക്കാനും പ്രതികളെ രക്ഷപ്പെടുത്താനും ഇൻസ്പെക്ടർമാർ നേരിട്ട് ഇടപെട്ടതായാണ് റിപ്പോർട്ട്.


സംഭവത്തിൽ വകുപ്പുതല അന്വേഷണം തുടരുകയാണ്. ലഹരി മാഫിയയുമായി ബന്ധമുള്ള കൂടുതൽ ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കർണാടക സർക്കാർ അറിയിച്ചു.


ബെംഗളൂരു നഗരത്തെ ലഹരിമുക്തമാക്കാനുള്ള പൊലീസിന്റെ നടപടികൾക്കിടയിൽ ഉദ്യോഗസ്ഥർ തന്നെ പ്രതികളെ സഹായിക്കുന്നത് വലിയ വിവാദത്തിന് കാരണമായിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home