print edition 6 പേരക്കുട്ടികൾ, മകൾ പൂർണ ഗർഭിണി; മെയ്‌തംബി എങ്ങോട്ടു പോകും

ബംഗളൂരു: ഹൈദരാബാദിൽനിന്ന് 22 വർഷം മുമ്പ് ഭിക്ഷ യാചിച്ചാണ് മെയ്‌തംബി യെലഹങ്കയിലെത്തിയത്. ഫക്കീർ കോളനി ഉറുദു സ്‌കൂളിനടുത്ത് ചെറിയൊരു ചായ്‌പ്പുണ്ടാക്കി താമസം. രണ്ടു വർഷം മുമ്പ് ഭർത്താവ് മരിച്ചു. മകൾ കല്യാണം കഴിഞ്ഞ് ആറു മക്കളോടൊപ്പം കൂടെയുണ്ട്. പൂർണ ഗർഭിണിയാണ്.
ആ ദുരിതക്കുടിലിലേക്കാണ് പുലർച്ചെ ബുൾഡോസറുകൾ പാഞ്ഞുകയറിയത്. വീട്ടിൽ ആകെയുണ്ടായിരുന്ന ഗ്യാസ് കുറ്റിയും സ്റ്റൗവും പൊലീസുകാർ വലിച്ചെറിഞ്ഞു. വെറും പൊടിമണ്ണിൽ കിടന്നുറങ്ങിയ കുട്ടികളും അതിനൊപ്പം പുറത്തേക്ക് തെറിച്ചു. സന്നദ്ധ സംഘടനകൾ നൽകുന്ന ഭക്ഷണമാണ് ആകെ കിട്ടുന്നത്.
കുട്ടികളെ കുളിപ്പിക്കാൻ പോലും പറ്റാത്ത അവസ്ഥ. മൂത്ത കുട്ടി, സംഭവത്തിന് ശേഷം സ്‌കൂളിൽ പോയില്ല. ഇടിച്ചിട്ട ചുമരിനടിയിലാണ് പുസ്‌തകങ്ങൾ. എ എ റഹിം എംപി സ്ഥലത്ത് എത്തിയപ്പോൾ കൈകൾ ചേർത്തുപിടിച്ച് ഹിന്ദിയിൽ സങ്കടം പറഞ്ഞു. ആദ്യമായാണ് ഒരു എംപിയെ നേരിട്ട് കാണുന്നത് എന്നും കർണാടകത്തിൽ ഒരു എംപിയും എംഎൽഎയും ഈ ഭാഗത്ത് വരാറില്ലെന്നും എ എ റഹിമിനോട് മെയ്‌തംബിയും മകളും പറഞ്ഞു.










0 comments