ad
Deshabhimani

ബംഗാൾ എസ്‌ഐആർ

print edition ഒഴിവാക്കപ്പെട്ടവർക്ക്‌ വോട്ടുചെയ്യാമെന്ന്‌ സുപ്രീംകോടതി

Bengal SIR

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 17, 2026, 02:12 AM | 1 min read

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ പുറത്താക്കപ്പെടുകയും ട്രൈബ്യൂണലിൽ നൽകിയ പരാതി അംഗീകരിക്കുകയും ചെയ്‌തവർക്ക്‌ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാമെന്ന്‌ സുപ്രീംകോടതി ഉത്തരവ്‌. 21, 27 തീയതികൾക്ക്‌ മുന്പ്‌ പരാതി അംഗീകരിക്കപ്പെടുന്നവർക്ക്‌ വോട്ടുചെയ്യാം. 23നും 29നുമാണ്‌ പോളിങ്‌. പരാതി അംഗീകരിക്കപ്പെട്ടവരുടെ പേരുകൾ തെരഞ്ഞെടുപ്പ്‌ കമീഷൻ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്തിന്റെ ബെഞ്ചിന്റേതാണ്‌ ഉത്തരവ്‌. എന്നാൽ, ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കുന്ന പരാതിക്കാർക്ക്‌ വോട്ടവകാശമുണ്ടാകില്ല. 13ന്‌ സവിശേഷാധികാരം ഉപയോഗിച്ച്‌ ഇറക്കിയ ഉത്തരവിന്റെ പൂർണരൂപം വ്യാഴാഴ്‌ചയാണ്‌ ലഭ്യമായത്‌.


ആദ്യഘട്ടം തെരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടിക ഒമ്പതിന്‌ കമീഷൻ മരവിപ്പിച്ചത്‌ തള്ളിക്കളഞ്ഞാണ്‌ സുപ്രീംകോടതി ഇടപെടൽ. അതേസമയം പരാതി നൽകിയതിന്റെ പേരിൽ മാത്രം വോട്ടവകാശം നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി. ബംഗാളിൽ 90 ലക്ഷത്തോളം പേരെയാണ്‌ വിവിധ കാരണങ്ങൾ പറഞ്ഞ്‌ കമീഷൻ വെട്ടിയത്‌. അതിൽ 34 ശതമാനവും മുസ്ലിങ്ങളാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home