print edition രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ചൂടിലേക്ക് ബംഗാൾ

പശ്‌ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ്

സ്വന്തം ലേഖകൻ
Published on Apr 25, 2026, 12:00 AM | 1 min read
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ 142 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ചൂടേറി. കൊൽക്കത്തയടക്കം തെക്കൻ ബംഗാളിലെ ഏഴ് ജില്ലകളാണ് ബുധനാഴ്‌ച ബൂത്തിലേക്ക് നീങ്ങുന്നത്. ഒന്നാം ഘട്ടത്തിലെന്നപോലെ പ്രചാരണരംഗത്ത് സിപിഐ എം ശക്തമായ മുന്നേറ്റം കാഴ്‌ചവയ്‌ക്കുന്നു. കൊൽക്കത്തയ്‌ക്ക് പുറമെ സൗത്ത് 24 പർഗാനാസ്, നോർത്ത് 24 പർഗാനാസ്, ഹൂഗ്ലി, ഹൗറ, നാദിയ, പൂർവബർധമാൻ ജില്ലകളിലാണ് പോളിങ്.
സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം മീനാക്ഷി മുഖർജി (ഉത്തർപ്പാര), എസ്‌എഫ്‌ഐ നേതാക്കളായ ദിപ്‌സിത ദർ (ഡംഡം നോർത്ത്), അഫ്രീൻ ബീഗം (ബാലിഗഞ്ച്) തുടങ്ങിയവരിലൂടെ മണ്ഡലങ്ങളിൽ ശക്തമായ മത്സരമാണ് ഇടതുപക്ഷം കാഴ്‌ചവയ്‌ക്കുന്നത്. സിപിഐ എം സ്ഥാനാർഥികളുടെ പ്രചാരണറാലികളിലെ വമ്പിച്ച ജനപങ്കാളിത്തം ഇടതുപക്ഷം തിരിച്ചുവരുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. പലയിടത്തും ഇടതുപക്ഷം ശക്തമായി മത്സരരംഗത്തുണ്ടെന്ന് വലതുമാധ്യമങ്ങൾ പോലും സമ്മതിക്കുന്നു.
എസ്‌ഐആറിലൂടെ ലക്ഷങ്ങൾ വോട്ടർപ്പട്ടികയിൽനിന്ന് പുറത്താക്കപ്പെട്ടതിനെതിരായ ജനവികാരം ശക്തമാണ്. എസ്‌ഐആറിന് മുൻകൈയെടുത്ത ബിജെപിക്കെതിരെയും സാധാരണക്കാരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട തൃണമൂൽ സർക്കാരിനെതിരെയും പ്രതിഷേധം പ്രകടം.









0 comments