ad
Deshabhimani

ബം​ഗാളിൽ‌ കനത്ത പോളിം​ഗ്, മൂന്നുമണി വരെ 77.87 ശതമാനം; മുർഷിദാബാദിൽ സംഘർഷം

murshidabad.
വെബ് ഡെസ്ക്

Published on Apr 23, 2026, 04:40 PM | 1 min read

കൊൽക്കത്ത: ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബം​ഗാളിൽ‌ കനത്ത പോളിം​ഗ്. മൂന്നുമണി വരെ 78.77 ശതമാനം പോളിം​ഗ് രേഖപ്പെടുത്തി. വോട്ടെടുപ്പിനിടെ മുർ‌ഷിദാബാദിൽ‌ രണ്ടിടത്ത് അക്രമ സംഭവങ്ങളുണ്ടായി. ഇതിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ​ഗുരുതരമാണ്. സംഭവത്തിൽ‌ പൊലീസ് കേസെടുത്തു.


82 ശതമാനമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ‌ ആകെ പോൾ ചെയ്ത വോട്ടെങ്കിൽ, നിലവിൽ മൂന്നുമണി ആയപ്പോഴേക്കും 78 ശതമാനത്തിലധികം പോളിം​​ഗ് രേഖപ്പെടുത്തിയിരിക്കുന്നതിനാൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ട് പോൾ ചെയ്യുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. ബിർബും​ഗ്, ദക്ഷിൺ ദിനാജ്പൂർ, ജാർ‌​ഗ്രാം, പശ്ചിമ മേദിനിപൂർ എന്നിവിടങ്ങളിൽ 80 ശതമാനത്തിലധികം പോളിം​ഗ് നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.


കഴിഞ്ഞ തവണത്തേക്കാൾ പോളിം​ഗ് ഉറപ്പാണെന്ന് രാഷ്ട്രീയ പാർട്ടികൾ പറയുന്നു. കനത്ത പോളിം​ഗ് ഭരണ മാറ്റത്തിന്റെ ശക്തമായ സൂചന തന്നെയാണെന്നാണും വിവിധ പ്രതിപക്ഷ പാർട്ടികൾ അവകാശപ്പെടുന്നു. അതേസമയം, പ്രധാന പോരാട്ടം നടക്കുന്ന സ്ഥലമായ മുർ‌ഷിദാബാദിൽ ആം ജനത ഉന്നയാൻ പാർട്ടി നേതാവ് (എജെയുപി) ഹുമയൂൺ കബീർ മത്സരിക്കുന്ന മണ്ഡലമായ രജീ ന​ഗർ നൗദയിൽ സ്കൂളിന് സമീപം പെട്രോൾ ബോംബ് സ്ഫോടനം നടന്നിരുന്നു.ഇതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷമാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്.


സ്ഥലം സന്ദർ‌ശിക്കാനെത്തിയ ഭരത്പൂർ എംഎൽഎ ഹുമയൂൺ കപൂറും തൃണമൂൽ കോൺ​ഗ്രസ് പ്രവർ‌ത്തകരും തമ്മില്‍ അക്രമമുണ്ടാവുകയായിരുന്നു. 16 ജില്ലകളിലെ 152 മണ്ഡലങ്ങളിലാണ് ബം​ഗാളിൽ വോട്ടിം​ഗ് പുരോ​ഗമിക്കുന്നത്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home