ad
Deshabhimani

ബെയ്ജിങ് സിറ്റിക് ടവറിൽ വിമാനം ഇടിച്ചിറങ്ങി; ദൃശ്യങ്ങൾ പുറത്ത്

Flight crash

സിറ്റിക് ടവറിൽ വിമാനം ഇടിച്ചുണ്ടായ അപകടം |Photo:Screengrab X

വെബ് ഡെസ്ക്

Published on Jun 26, 2026, 10:56 PM | 1 min read

ബെയ്ജിങ് : ബെയ്ജിങ്ങിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ സിറ്റിക് ടവറിലേക്ക് ചെറു വിമാനം ഇടിച്ചിറങ്ങി. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. 109 നിലകളുള്ള കെട്ടിടത്തിൽ വിമാനം ഇടിച്ചുകയറുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.


കെട്ടിടത്തിന്റെ രണ്ട് ഗ്ലാസ് പാനലുകൾ തകർന്നതായും, വിമാനത്തിന്റെ അവശിഷ്ടങ്ങൾ താഴെ വീണതായും റിപ്പോർട്ടുകളുണ്ട്. വിമാനം തകർന്നുവീണ സ്ഥലത്ത് ചെറിയ തോതിൽ തീപിടുത്തമുണ്ടാവുകയും പുക ഉയരുകയും ചെയ്തു. കെട്ടിടത്തിന്റെ 60 നിലകളിൽ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. 20 നിലകളിൽ ആഡംബര അപ്പാർട്ടുമെന്റുകളും മറ്റ് 20 നിലകളിലായി 300 മുറികളുള്ള ഒരു ഹോട്ടലുമാണുള്ളത്. പൊതു മേഖല സ്ഥാപനമായ സിറ്റിക് ഗ്രൂപ്പിന്റെ ആസ്ഥാനമാണ് ഈ കെട്ടിടം.


സംഭവസ്ഥലത്ത് പോലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി. കെട്ടിടത്തിന് ചുറ്റുമുള്ള റോഡുകൾ അടച്ചു. പ്രാഥമിക വിവരങ്ങൾ പ്രകാരം, കാറിന്റെ വലിപ്പമുള്ള 'സൺവാർഡ് എസ്എ 60എൽ അറോറ' എന്ന ലൈറ്റ് സ്‌പോർട്ട് വിമാനമാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. വിമാനനിർമാണ കമ്പനിയോ ചൈനീസ് അധികൃതരോ സംഭവത്തിൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മെയ് ഒന്ന് മുതൽ ബെയ്ജിങ്ങിൽ ഡ്രോണുകൾ പറത്തുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home