ബീറ്റിങ് റിട്രീറ്റ് പുനരാരംഭിച്ചു

ന്യൂഡൽഹി
ഇന്ത്യ–പാകിസ്ഥാൻ സംഘർഷത്തെ തുടർന്ന് നിർത്തിവച്ചിരുന്ന അതിർത്തി ചെക്ക്‌പോസ്റ്റുകളിലെ ബിഎസ്‌എഫിന്റെ ബീറ്റിങ് റിട്രീറ്റ് പുനരാരംഭിച്ചു. അട്ടാരി, ഹുസൈനിവാല, സദ്കി എന്നിവിടങ്ങളിലെ മൂന്ന് സംയുക്ത ചെക്ക് പോസ്റ്റുകളിലും ചൊവ്വാഴ്‌ച വൈകിട്ട് ബിഎസ്‌എഫ് പ്രകടനം നടത്തി.
എന്നാൽ, ഇരുഭാഗത്തെയും സൈനികർ കൈകൊടുക്കുന്നതും പതാക താഴ്‌ത്തുമ്പോൾ അതിർത്തികവാടം തുറക്കുന്നതും ഒഴിവാക്കി. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. സംഘർഷ ഘട്ടത്തിലും പതാക താഴ്‍ത്തുന്ന ചടങ്ങ് മുടക്കിയിരുന്നില്ല.









0 comments