വാൽപ്പാറയിൽ കരടിയുടെ ആക്രമണം: ഒരാൾക്ക് പരിക്ക്

പരിക്കേറ്റ കാളീശ്വരൻ
വാൽപ്പാറ: വാൽപ്പാറയിൽ കരടിയുടെ ആക്രമണം. ഇഞ്ചിപ്പാറ എസ്റ്റേറ്റിലെ ജീവനക്കാരൻ കാളീശ്വരനാണ് ആക്രമണത്തിനിരയായത്. ബുധനാഴ്ച രാത്രി ബസിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാളീശ്വരന് നേരെ കരടിയുടെ ആക്രമണണമുണ്ടായത്.
തേയിലത്തോട്ടത്തിൽ നിന്ന് പാഞ്ഞെത്തിയ കരടി കാളീശ്വരനെ ആക്രമിക്കുകയായിരുന്നു. കരടിയുടെ നഖം കൊണ്ട് കാളീശ്വരന്റെ മുഖത്ത് പരിക്കേറ്റു. കാളീശ്വരൻ വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
കരടിയെ കൂട് വച്ച് പിടി കൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നിരന്തരം വന്യജീവി ആക്രമണങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശമാണ് വാൽപ്പാറ.








0 comments