print edition ബർക്കത്തുള്ള സർവകലാശാലയുടെ പേര് മാറ്റി

ഭോപ്പാൽ: സ്വാതന്ത്ര്യസമസേനാനി മൗലാന ബർക്കത്തുള്ളയുടെ പേരിലുള്ള ഭോപാലിലെ സർവകലാശാലയുടെ പേര് മാറ്റി. ബർക്കത്തുള്ളയുടെ പേരുവെട്ടി പർമാർ രാജവംശത്തിലെ രാജാ ഭോജിന്റെ പേര് സർവകലാശാലയ്‌ക്ക് നൽകാന്‍ സർവകലാശാലയുടെ എക്സിക്യൂട്ടീവ് കൗൺസിൽ പ്രമേയം പാസാക്കി. ‘വാഗ്‌ദേവി ഭോജ്‌പാൽ’ സർവകലാശാല എന്നാണ് പുതിയ പേര് നിര്‍ദേശിക്കുന്നത്.
1988ലാണ് മൗലാന ബർക്കത്തുള്ളയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേര് സർവകലശാലയ്‌ക്ക് നൽകിയത്. ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി ഇന്ത്യയ്ക്ക് പുറത്തുനിന്ന് ബ്രിട്ടനോട് പോരാടിയ സ്വാതന്ത്ര്യസമരസേനാനികളിൽ പ്രമുഖനാണ് ബർക്കത്തുള്ള. ബ്രിട്ടീഷുകാരെ പുറത്താക്കാൻ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്ത ഗദ്ദര്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാളാണ്.










0 comments