ദസറ ആഘോഷത്തിന് ഭാനു മുഷ്‍താഖ്, പ്രതിഷേധവുമായി സംഘപരിവാര്‍

ബംഗളൂരു
മൈസൂരു ദസറ ആഘോഷം ഉദ്ഘാടനംചെയ്യാൻ ബുക്കര്‍ പ്രൈസ് ജേത്രിയും കന്നഡ എഴുത്തുകാരിയുമായ ഭാനു മുഷ്‌താഖിനെ ക്ഷണിച്ചതിനെതിരെ കർണാടകത്തിൽ സംഘപരിവാർ പ്രതിഷേധം. മുസ്ലിമായ ആള്‍ ഹിന്ദു ആഘോഷം ഉദ്ഘാടനംചെയ്യരുതെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് ബി വൈ വിജയേന്ദ്രയടക്കം രംഗത്ത് എത്തി.
സംസ്ഥാനത്തിന് പുറത്തുനിന്നടക്കമുള്ള ആളുകളെത്തുന്ന ആഘോഷത്തിന്റെ ഉദ്‌ഘാടനത്തിന് ഭാനു മുഷ്താഖിനെ ക്ഷണിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് വിവാദങ്ങൾക്കിടയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. ദസറ എന്നത് എല്ലാവരുടെയും ആഘോഷമാണെന്നും ക്ഷണം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഭാനു മുഷ്താഖ് പറഞ്ഞു. 2017ല്‍ എഴുത്തുകാരൻ കെ എസ് നിസാര്‍ അഹമ്മദാണ് ദസറ ആഘോഷം ഉദ്‌ഘാടനം ചെയ്‌തത്. സെപ്തംബര്‍ 22 മുതൽ ഒക്ടബോര്‍ 2 വരെയാണ് ഇത്തവണത്തെ ദസറ ആഘോഷം.









0 comments